ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

നന്ദിഗ്രാമില്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി സുവേന്ദു അധികാരിയാണ് വിജയിച്ചിരുന്നത്

Mamata Banerji, Hasirani Rath
മമത ബാനർജി, ഹസിറാണി രഥ് Source by : എക്സ്
Last Updated :9 October 2026, 5:37 pm IST
Guest Author :Jayakumar

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നന്ദിഗ്രാം, രജിനഗര്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. ബിജെപിസ്ഥാനാര്‍ത്ഥി ഹസീറാണി രഥ് 1,22, 753 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ മിലന്‍ പ്രഥാനെയാണ് പരാജയപ്പെടുത്തിയത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മിലന്‍ പ്രഥാനെയാണ് പിന്തുണച്ചിരുന്നത്. സിപിഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്.

മുസ്ലിം ഭൂരിപക്ഷമുള്ള രജിനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശംഖാരവ് സര്‍ക്കാര്‍ വിജയിച്ചു. 75,816 വോട്ടുകള്‍ക്കാണ് ബിജെപിയുടെ വിജയം. ആം ഉന്നായന്‍ ജനതാ പാര്‍ട്ടിയുടെ ഗോലം നബി ആസാദാണ് രണ്ടാമത്. കോണ്‍ഗ്രസിന്റെ അബ്ദുള്‍ലാഹില്‍ കാഫി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മമത ബാനര്‍ജിയുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി റബിബുള്‍ ആലം ചൗധരി നാലാമതും, സിപിഎം അഞ്ചാം സ്ഥാനത്തുമാണ്.

നന്ദിഗ്രാമില്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി സുവേന്ദു അധികാരിയാണ് വിജയിച്ചിരുന്നത്. 2016-ല്‍ അന്നത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു, പിന്നീട് ടിഎംസി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെയാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍ തറപറ്റിച്ചത്. വിജയത്തോടെ ബംഗാള്‍ നിയമസഭയില്‍ ബിജെപി അംഗബലം 209 ആയി ഉയര്‍ന്നു.

News Now

Summary

BJP scores a resounding victory in the Bengal Assembly by-election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates