
'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി
എന്റെ മകൾ സിനിമയിൽ അങ്ങനെ വേണം നായികയായി വരാൻ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു.

സംവിധായകനും നടനുമായ ഭാരതിരാജയെക്കുറിച്ച് നടി മീന പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഭാരതിരാജയെയും ഭാഗ്യരാജിനെയും അനുസ്മരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മീന.
"ഞാൻ ബാലതാരമായി ഇരിക്കുന്ന സമയത്തേ എന്റെ അമ്മ പറയുമായിരുന്നു, നീ എപ്പോഴെങ്കിലും സിനിമയിൽ നായികയായി വരുകയാണെങ്കിൽ ഭാരതിരാജ സാറിന്റെ പടത്തിലൂടെ വേണം വരാനെന്ന്. അല്ലെങ്കിൽ ബാലചന്ദർ സാറിന്റെ ഇൻട്രോയിൽ വരണമെന്ന്.
എന്റെ മകൾ സിനിമയിൽ അങ്ങനെ വേണം നായികയായി വരാൻ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അപ്പോൾ എന്റെ അച്ഛൻ പറയും. അയ്യോ ഭാരതിരാജ സാറിന്റെ പടത്തിൽ അഭിനയിക്കണമെങ്കിൽ നിന്റെ പേര് മാറ്റേണ്ടി വരും. അദ്ദേഹം തന്റെ രാശിയായി കാണുന്നത് ആർ എന്ന അക്ഷരം ആണ്. അപ്പോൾ നിന്റെ മീന എന്നുള്ള പേര് മാറിയെന്നിരിക്കും, കുഴപ്പമില്ല എന്ന്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
മീന ചിലപ്പോൾ റീനയായി നിങ്ങളുടെ മുൻപിൽ എത്തിയേനേ. ചിലപ്പോൾ, എനിക്കറിയില്ല. ഇതുപോലെയൊരു സംഭാഷണം ഞാൻ കുട്ടിയായിരുന്ന സമയത്ത് തന്നെ വീട്ടിൽ നടന്നിരുന്നു. അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു, അമ്മാ അദ്ദേഹം എല്ലാവരെയും അടിക്കുമെന്നൊക്കെ കേട്ടിട്ടുണ്ടല്ലോ എന്ന്. നീ കറക്ടായി ചെയ്താൽ നിന്നെ ആരും അടിക്കില്ലെന്ന് അമ്മ പറഞ്ഞു. ബാലചന്ദർ സാറിന്റെ പ്രൊഡക്ഷനിൽ മുത്തു എന്നൊരു സിനിമ ഞാൻ ചെയ്തു".- മീന പറഞ്ഞു.
WHAT TO READ NEXT

ഇനി മാത്യുവിന്റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

Summary
Meena remember Bharathiraja.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആ കെട്ടിടത്തിന്റെ പരിസരത്ത് സുകുമാരന്‍ സാറിന്റെ ആത്മാവ് വന്നു പോകുന്നുണ്ടാകും'; സിദ്ധു പനയ്ക്കല്‍ പറയുന്നു

'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി


