
'എനിക്കുവേണ്ടി പകർത്തിയ ചിത്രങ്ങളിൽ'; നിറവയറിൽ അനുഷ്കയുടെ ഫോട്ടോഷൂട്ട്, മനോഹരമെന്ന് കൊഹ് ലി
ലോക്ക്ഡൗൺ കാലത്ത് കൊഹ് ലിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്
പുതു വർഷത്തിൽ പുത്തൻ അതിഥിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ വിരാട് കൊഹ് ലിയും അനുഷ്ക ശർമയും. ജനുവരിയിലാണ് ഇരുവർക്കും കുഞ്ഞു പിറക്കുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനുഷ്കയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്. നിറവയറിൽ അതിസുന്ദരിയാണ് താരം.
വോഗ് മാസികയുടെ കവർ ഗേളായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. വ്യത്യസ്ത ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഷർട്ടും ലോങ് ജാക്കറ്റും ലോങ് ഫ്രോക്കുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്. വോഗിന്റെ 2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്‌ക ഫോട്ടോഷൂട്ട് ചെയ്തത്. പുതിയ തുടക്കം എന്ന തലക്കെട്ടോടെയാണ് അനുഷ്കയുടെ അഭിമുഖം എത്തുന്നത്. ലോക്ക്ഡൗൺ കാലത്ത് കൊഹ് ലിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്.
തനിക്കുവേണ്ടി പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പിലാണ് അനുഷ്ക ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അനുഷ്‌കയുടെ ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്. മനോഹരം എന്നായിരുന്നു വിരാട് കോഹ് ലിയുടെ കമന്റ്. കൂടാതെ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സോയ അക്തര്‍, രാകുല്‍ പ്രീത്, ഇഷാന്‍ ഘട്ടര്‍ തുടങ്ങിയവര്‍ അനുഷ്‌കയെ പ്രശംസിച്ചു.
ആഗസ്റ്റിലാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു



