കാറിനുള്ളില്‍ ഇരുന്ന് ചുംബിക്കുന്നതിനിടെ തന്നെ പൊലീസ് പിടിച്ചിട്ടുണ്ടെന്നാണ് താരം പറഞ്ഞത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:05 am IST

News Now

ലാല്‍ സിങ് ഛദ്ദയിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് തെലുങ്ക് താരം നാഗ ചൈതന്യ. മികച്ച അഭിപ്രായമാണ് നാഗചൈതന്യയുടെ പ്രകടനത്തിന് ലഭിക്കുന്നത്.  ഇപ്പോള്‍ താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. കാറിനുള്ളില്‍ ഇരുന്ന് ചുംബിക്കുന്നതിനിടെ തന്നെ പൊലീസ് പിടിച്ചിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. 

റെയില്‍വേ സ്റ്റേഷനില്‍ വച്ച് കാമുകിയെ ചുംബിക്കുന്നതിനിടെ പൊലീസ് പിടിച്ചിട്ടുണ്ടെന്ന് ആരാധകര്‍ പറഞ്ഞപ്പോഴാണ് താരം തന്റെ അനുഭവവും പങ്കുവച്ചത്. 'എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഹൈദരാബിദില്‍ വച്ച് കാറിന്റെ പിന്‍സീറ്റിലിരുന്ന് ചുംബിക്കുന്നതിനിടെയാണ് പൊലീസ് പിടിച്ചത്. ഇപ്പോള്‍ അത് പറയാനുള്ള ഒരു കഥയായി. ആ കാര്യത്തില്‍ ഞാന്‍ കൂളാണ്. ഞാന്‍ എന്താണ് ചെയ്തതെന്നും എന്തിനാണ് പിടിയിലായതെന്നും എനിക്ക് അറിയാം.'- താരം പറഞ്ഞു. 

നടി സാമന്തയുമായുള്ള വിവാഹമോചനം നാഗ ചൈതന്യയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. സാമന്തയെ ഇപ്പോള്‍ കണ്ടാല്‍ എന്തായിരിക്കും എന്ന ചോദ്യത്തിന് ചിരിക്കുമെന്നും ചിലപ്പോള്‍ ആലിംഗനം ചെയ്യുമെന്നും ആയിരുന്നു താരത്തിന്റെ മറുപടി. നടി ശോഭിത ദുലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നും അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിമുഖത്തിനിടെ ശോഭിതയുടെ ചിത്രം കാണിച്ചപ്പോള്‍ ചിരിയായിരുന്നു താരത്തിന്റെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates