ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച പുരുഷ, വനിതാ താരങ്ങൾ

Shubman Gill, Shafali Verma
Shubman Gill, Shafali VermaSource by : x
Last Updated :13 October 2026, 4:04 pm IST

News Now

ദുബൈ: ഐസിസിയുടെ സെപ്റ്റംബർ മാസത്തിലെ മികച്ച പുരുഷ, വനിതാ താരങ്ങൾക്കുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ ക്യപ്റ്റൻ ശുഭ്മാൻ ​ഗില്ലും ഓപ്പണർ ഷെഫാലി വർമയും. ​ഗില്ലിന്റേത് റെക്കോർഡ് നേട്ടമാണ്. ഇത് അഞ്ചാം തവണയാണ് താരം പുരസ്കാരം സ്വന്താക്കുന്നത്. ലോക ക്രിക്കറ്റിൽ മറ്റൊരു താരവും 5 തവണ ഐസിസിയുടെ മികച്ച താരമായിട്ടില്ല. ഇത് മൂന്നാം തവണയാണ് പുരുഷ, വനിതാ പുരസ്കാരങ്ങൾ ഒരുമിച്ച് ഇന്ത്യൻ താരങ്ങൾക്ക് കിട്ടുന്നത്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മിന്നും ബാറ്റിങാണ് ​ഗില്ലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഏഷ്യാ കപ്പ്, ഏഷ്യൻ ​ഗെയിംസ് കിരീട നേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ചതാണ് ഷെഫാലിക്ക് നേട്ടമായത്.

സെപ്റ്റംബർ മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാര നേട്ടത്തിൽ ​ഗിൽ പിന്തള്ളിയത് ഇന്ത്യയുടെ തന്നെ അഭിഷേക് ശർമ, സിംബാബ്‍വെയുടെ സിക്കന്ദ​ർ റാസ എന്നിവരെയാണ്. ഷെഫാലി ഇന്ത്യയുടെ തന്നെ ശ്രീചരണി, ശ്രീലങ്ക ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു എന്നിവരെയാണ് പിന്നലാക്കിയത്.

അഞ്ചാം വട്ടം

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ തിരുവനന്തപുരത്ത് 110 റൺസ് നേടി ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ​ഗിൽ രണ്ടാം മത്സരത്തിൽ വെറും 133 പന്തിൽ 223 റൺസും അടിച്ചെടുത്തിരുന്നു. ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വേ​ഗമേറിയ ഇരട്ട സെഞ്ച്വറി പ്രകടനമാണ് രണ്ടാം ഏകദിനത്തിൽ ​ഗിൽ പുറത്തെടുത്തത്. താരത്തിന്റെ മികവിൽ വിൻഡീസ് ഉയർത്തിയ 406 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയും ചെയ്തു.

ഏഷ്യൻ പോരിലെ ഹീറോയിസം

രണ്ട് പ്രധാന ടൂർണമെന്റുകളിൽ മിന്നും ഫോമിലാണ് ഷെഫാലി ബാറ്റ് വീശിയത്. വനിതാ ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഷെഫാലിയാണ്. 360 റൺസാണ് താരം ഏഷ്യാ കപ്പിൽ അടിച്ചെടുത്തത്. 6 വിക്കറ്റുകളും വീഴ്ത്തി. ഏഷ്യൻ ​ഗെയിംസിലും സമാന ഫോം ഷെഫാലി ആവർത്തിച്ചു. സെമിയിൽ ബം​ഗ്ലാദേശിനെതിരെ സെഞ്ച്വറിയും ഫൈനലിൽ ശ്രീലങ്കക്കെതിരെ 48 റൺസും ഷെഫാലി ഏഷ്യൻ ​ഗെയിംസിൽ സ്വന്തമാക്കി. ഷെഫാലിയുടെ രണ്ടാം പുരസ്കാരമാണിത്. 2025 നവംബറിലാണ് താരം ആദ്യമായി ഐസിസിയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം തവണ

ഇത് മൂന്നാം തവണയാണ് ഐസിസിയുടെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം ഇന്ത്യ തൂത്തുവാരുന്നത്. 2024 ജൂണിൽ ജസ്പ്രിത് ബുംറ, സ്മൃതി മന്ധാന എന്നിവർ പുരസ്കാരം സ്വന്തമാക്കിയതാണ് ആദ്യത്തേത്ത്. 2025ൽ അഭിഷേക് ശർമയും സ്മൃതി മന്ധാനയും പുരസ്കാരം സ്വന്തമാക്കി. ഐസിസി പുരസ്കാരത്തിൽ ഒരേ രാജ്യത്തെ പുരുഷ, വനിതാ താരങ്ങൾ ഒരേ മാസം പുരസ്കാരം നേടുന്നത് ഇത് അഞ്ചാം തവണയാണ്.

Summary

Shubman Gill has extended his dominance at the ICC Player of the Month awards, while Shafali Verma has added another individual honour to India's recent run of success, with the two stars named the men's and women's Players of the Month for September

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates