
അപേക്ഷയുടെ ഹാർഡ് കോപ്പി സർവകലാശാലയിലേക്ക് തപാൽ വഴി അയക്കേണ്ടതില്ല.

News Now
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ
'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഒസീസിന് കൂറ്റന്‍ ജയം

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പോകുകയാണോ?; കെണിയില്‍ നിന്ന് രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?

കേരള സർവകലാശാലയുടെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ കാഷ്വൽ കണ്ടക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 28.
തസ്തികയുടെ പേര്: കാഷ്വൽ കണ്ടക്ടർ
നിയമന സ്വഭാവം: ദിവസവേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് മാത്രമുള്ള താൽക്കാലിക നിയമനം.
ശമ്പളം: പ്രതിദിനം 710 രൂപ വീതം, പ്രതിമാസം പരമാവധി 19,170 രൂപ
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. (SSLC) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
സാങ്കേതിക യോഗ്യത: മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി: 40 വയസ്സ് കവിയരുത്. SC/ST, OBC വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കും.
ശാരീരിക യോഗ്യതകൾ
ഉയരം: കുറഞ്ഞത് 158 സെ.മീ.
നെഞ്ചളവ്: കുറഞ്ഞത് 76 സെ.മീ.
ശാരീരിക വൈകല്യമുള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷാ ഫീസ്
ജനറൽ വിഭാഗം: 250 രൂപ
SC/ST വിഭാഗം: 125 രൂപ
ഫീസ് ഓൺലൈൻ പേയ്മെന്റ് വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
എല്ലാ ഉദ്യോഗാർത്ഥികൾക്കും സ്വന്തമായി ഒരു E-mail ID ഉണ്ടായിരിക്കണം. അഭിമുഖം, നിയമന ഉത്തരവ് തുടങ്ങിയ എല്ലാ അറിയിപ്പുകളും ഇ-മെയിൽ വഴിയാണ് ലഭിക്കുക.
അസിസ്റ്റന്റ് സിവിൽ സർജൻ പദവിയിൽ കുറയാത്ത ഒരു സർക്കാർ ഡോക്ടറിൽ നിന്നും നിശ്ചിത മാതൃകയിലുള്ള ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കണം.
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ സർട്ടിഫിക്കറ്റുകൾ/രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് അഭിമുഖ സമയത്ത് ഇവയുടെ അസ്സൽ (Original) രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.
അപേക്ഷയുടെ ഹാർഡ് കോപ്പി സർവകലാശാലയിലേക്ക് തപാൽ വഴി അയക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫോൺ: 0471-2386209
ഇ-മെയിൽ: ada4a@keralauniversity.ac.in
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
WHAT TO READ NEXT

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
WHAT TO READ NEXT

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
University of Kerala Recruitment 2026 Apply for Casual Conductor Post with 710rs Daily Wage.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





