
ആഘോഷങ്ങള്‍ ആരംഭിച്ച് വിജയ്യുടെ കുടുംബം; അച്ഛന് ചന്ദ്രശേഖറെ കെട്ടിപ്പിടിച്ച് ബന്ധുക്കള്‍, വിഡിയോ
വിജയ്യുടെ ചുവടുമാറ്റത്തെ തമിഴ് ജനത ഇരുകയ്യും നീട്ടി സ്വീകരിച്ചു

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പാണ് വിജയ് നയിക്കുന്ന ടിവികെയുടേത്. വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം കരുത്തോടെ മുന്നേറുകയാണ്. ഇതോടെ വിജയ്യുടെ വീടിന് മുന്നില്‍ ആഘോഷവുമായി ആരാധകരും ടിവികെയുടെ പ്രവര്‍ത്തകരും തടിച്ചു കൂടിയിട്ടുണ്ട്.
വിജയിയുടെ വീട്ടിലും ആഘോഷം ആരംഭിച്ചു കഴിഞ്ഞു. നടന്റെ ബന്ധുവായ പല്ലവി വിനോദ് കുമാര്‍ പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിജയ്യുടെ അച്ഛന് ചന്ദ്രശേഖറും ബന്ധുക്കളും കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നതാണ് വിഡിയോ. അതേസമയം പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ടിവികെ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ ആഘോഷം ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ തമിഴ്നാട്ടില്‍ 109 മണ്ഡലങ്ങളിലാണ് വിജയ് നയിക്കുന്ന ടിവികെ മുന്നേറുന്നത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ് ടിവികെ. ഭരണത്തിലിരുന്ന ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തണപ്പെട്ടപ്പോള്‍ 72 സീറ്റുകളില്‍ മുന്നേറ്റം നടത്തി എഐഎഡിഎംകെ രണ്ടാമതുണ്ട്. അതേസമയം രണ്ടിടത്താണ് വിജയ് മത്സരിക്കുന്നത്. തിരിച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും. രണ്ടിടത്തും വിജയ്ത്ത് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. നടനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള വിജയ്യുടെ ചുവടുമാറ്റത്തെ തമിഴ് ജനത ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് തമിഴ്നാട്ടിലെ വോട്ടെണ്ണല്‍ സൂചിപ്പിക്കുന്നത്.
News Now
യാത്രക്കാരുടെ നടുവൊടിക്കുന്ന സീറ്റുകൾ മാറും; കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസിൽ 10 ദിവസത്തിനകം പുഷ്ബാക്ക് സീറ്റുകൾ
എഫ്ഡി നിക്ഷേപകര്‍ക്ക് കൈ നിറയെ പണം കിട്ടുമോ?; ബാങ്കുകള്‍ നിരക്ക് കൂട്ടുമെന്ന് പ്രതീക്ഷ

പ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?

സ്പൈസസ് ബോർഡിൽ 21 ട്രെയിനീ ഒഴിവുകൾ; സ്റ്റൈപ്പെൻഡ് 20,000 രൂപ, ഇപ്പോൾ അപേക്ഷിക്കാം!

Summary
Celebrations begins at Vijay's home. Father hugs family members in video.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

വിജയ്യുടെ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കും: ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഎം

'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്യുടെ 'സിഗ്മ' ട്രെയ്ലർ


