'ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുൻപ് നിങ്ങളുടെ മനോഭാവം മാറ്റൂ', മുഖ്യമന്ത്രിയോട് ബി​ഗ് ബിയുടെ ചെറുമകൾ

കീറിയ ജീൻസിനെക്കുറിച്ചായിരുന്നു തീരഥ് സിങ് റാവത്തിന്റെ പരാമർശം

നവ്യ നവേലി നന്ദ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST
Edited by :migrator

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ. ഞങ്ങളുടെ വസ്ത്രം  മാറ്റുന്നതിന് മുൻപ് നിങ്ങളുടെ മനോഭാവം മാറ്റൂ എന്നാണ് മുഖ്യമന്ത്രിയോട് നവ്യ പറഞ്ഞത്. കീറിയ ജീൻസിനെക്കുറിച്ചായിരുന്നു തീരഥ് സിങ് റാവത്തിന്റെ പരാമർശം. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് പ്രതികരണവുമായി നവ്യ രം​ഗത്തെത്തിയത്. 

ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുന്‍പ് നിങ്ങളുടെ മനോഭാവം മാറ്റൂ. കാരണം ഇവിടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം എന്താണെന്നു വച്ചാല്‍ ഇത്തരം സന്ദേശങ്ങളും വാക്കുകളും സമൂഹത്തിലേക്ക് പോകുന്നുവെന്നതാണ്- നവ്യ പറഞ്ഞു. സാമൂഹിക പ്രവർത്തകയായ നവ്യ സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാറുണ്ട്. സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും വേണ്ടിയുള്ള പ്രൊജക്റ്റ് നവേലി എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് നവ്യ. 

ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മിഷന്‍ നടത്തിയ ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്ന് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുളള ഒരു സ്ത്രീ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സമൂഹത്തിലേക്കിറങ്ങുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയാണെങ്കില്‍ നാം എന്തുതരത്തിലുളള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ചോദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now