വ്യത്യസ്ത ലുക്കില്‍ ചെമ്പന്‍ വിനോദ്; ഉല്ലാസ് ചെമ്പന്റെ 'അഞ്ചക്കള്ളകോക്കാന്‍' ഉടന്‍

ചെമ്പന്‍ വിനോദിന്റെ നിര്‍മാണ കമ്പനിയായ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്

അഞ്ചക്കള്ളകോക്കാന്‍ പോസ്റ്റര്‍Source by : ഫെയ്സ്ബുക്ക്
Last Updated :5 March 2024, 3:57 pm IST

പേരിലും ലുക്കിലും നിഗൂഢത നിറച്ച് ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന അഞ്ചക്കള്ളകോക്കാന്‍ മാര്‍ച്ച് 15ന് തിയററ്ററുകളിലേക്ക്. ചെമ്പന്‍ വിനോദിന്റെ നിര്‍മാണ കമ്പനിയായ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദും ലുക്ക്മാനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

1980കളുടെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൊറാട്ട് എന്ന കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഉല്ലാസ് ചെമ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now