
'ഒരു ബാലനും അഞ്ച് സംവിധായകരും'; ചിദംബരത്തിന്റെ ഹിറ്റ് യാത്രയ്ക്ക് കൂട്ട് വന്നവര്‍!
ചിദംബരം മൂന്നാം വരവും ഗംഭീരമാക്കുമ്പോള്‍ കാമറയ്ക്ക് മുന്നിലേയും പിന്നിലേയും സംവിധായക സുഹൃത്തുക്കളും തിളങ്ങുകയാണ്.

മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം ഒരുക്കിയ ചിത്രമാണ് ബാലന്. ചിത്രം തിയേറ്ററില്‍ മികച്ച വിജയമായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് പോലെ പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ സിനിമയ്ക്ക് ശേഷം ചിദംബരം വന്നത് ചെറിയൊരു സിനിമയുമായിട്ടാണ്. എന്നാല്‍ പറഞ്ഞ വിഷയവും അവതരണ രീതിയുമൊക്കെ ആ കൊച്ചു ചിത്രത്തെ വലിയൊരു സിനിമയാക്കി. ഇന്ന് മലയാള സിനിമ കാണുന്നിടങ്ങളിലെല്ലാം ചര്‍ച്ചയാണ് ബാലന്.
ടൊവിനോ തോമസ് ഒഴികെ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. അമ്മയായി വരുന്ന ഫര്‍സാന പാലത്തിങ്കലും കേന്ദ്ര കഥാപാത്രത്തിന്റെ രണ്ട് കാലം അവതരിപ്പിച്ച ആദിശേഷനും സിനാനുമൊക്കെ പുതുമുഖങ്ങളാണ്. എന്നാല്‍ തങ്ങള്‍ പുതുമുഖങ്ങളാണെന്ന് എവിടേയും തോന്നിപ്പിക്കാതെ, അഭിനയിക്കുകയാണെന്നേ തോന്നിപ്പിക്കാതെ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഓരോരുത്തരും.
നടന് കൂടിയായ ഗണപതി എന്ന കാസ്റ്റിങ് ഡയറക്ടറുടെ കണ്ടെത്തലുകളുടെ ബ്രില്യന്‍സ് കൂടി കയ്യടി നേടുന്ന ചിത്രമാണ് ബാലന്. പുതുമുഖങ്ങളായ അഭിനേതാക്കളെ കണ്ടെത്തുന്നത് പോലെ തന്നെ, മലയാളികള്‍ക്ക് പരിചയമുള്ള ചില മുഖങ്ങളേയും ചേട്ടനും അനിയനും ബാലനില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. വ്യത്യാസമെന്തെന്നാല്‍ അവരെ മലയാളി അറിയുന്നത് നടന്മാർ എന്നതിലുപരി സംവിധായകർ എന്ന നിലയിലാണ്.
മലയാള സിനിമയില്‍ സ്വന്തമായി ഇടം നേടിയ അഞ്ച് സംവിധായകരുണ്ട് ബാലന്. അഞ്ച് പേരും ശക്തവും ശ്രദ്ധേയവുമായ വേഷങ്ങളിലാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ ലാലിന്റെ മകനും നടനും സംവിധായകനുമായ ജീന്‍ പോള്‍ ലാല്‍ ആണ് ഒരാള്‍. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സിലും ജീന്‍ പോള്‍ ലാല്‍ ഉണ്ടായിരുന്നു. ഹണി ബീ, ഡ്രൈവിങ്സ് ലൈസന്‍സ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ജീന്‍. ബാലനില്‍ പവിത്രനെന്ന പൊലീസുകാരനായാണ് ജീനെത്തുന്നത്.

Balan - Instagram
ബാലനിലൂടെ അഭിനയത്തില്‍ കയ്യടി നേടുന്ന മറ്റൊരു സംവിധായകന് ഗിരീഷ് എഡിയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ അരങ്ങേറിയ, സൂപ്പര്‍ ശരണ്യയും പാന്‍ ഇന്ത്യന്‍ ഹിറ്റായ പ്രേമലുവും ഒരുക്കിയ സംവിധായകനാണ് ഗിരീഷ്. ചിത്രത്തില്‍ സിഐ ഫ്രാന്‍സിസ് ആയിട്ടാണ് ഗിരീഷ് എത്തുന്നത്. ആട്ടം ചിത്രത്തിലൂടെ തന്നെ അടയാളപ്പെടുത്തിയ സംവിധായകന് ആനന്ദ് എകര്ഷിയും ചിത്രത്തിലുണ്ട്. ലോറി ഡ്രൈവറുടെ വേഷത്തിലാണ് ആനന്ദ് അഭിനയിക്കുന്നത്.

Balan - Instagram
മറ്റൊരു സംവിധായകന് കാമറയ്ക്ക് മുന്നിലല്ല, പിന്നിലാണുള്ളത്. ബാലന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന് ജിത്തു മാധവന് ആണ്. രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ സംവിധായകനാണ് ജിത്തു. സൂര്യ നായകനായ പുതിയ ചിത്രമാണ് ജിത്തുവിന്റേതായി പുറത്തിറങ്ങാനുള്ളത്. തീര്‍ന്നില്ല, ബാലന്റെ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും സംവിധാനത്തില്‍ കൈ വച്ചിട്ടുണ്ട്. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ സേതുലക്ഷ്മിയെന്ന സെഗ്നമെന്റ് സംവിധാനം ചെയ്തത് ഷൈജു ആയിരുന്നു. ചിദംബരം മൂന്നാം വരവും ഗംഭീരമാക്കുമ്പോള്‍ കാമറയ്ക്ക് മുന്നിലേയും പിന്നിലേയും സംവിധായക സുഹൃത്തുക്കളും തിളങ്ങുകയാണ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Chidambaram's Balan The Boy had five director behind and infront of camera.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാത്രി വാതില്‍ മുട്ടിയ സംവിധായകന് കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; ഡോര്‍ പൊളിക്കുമോ എന്ന് ഭയന്നു: സ്വര ഭാസ്കര്‍

കേസ് കത്തി നില്‍ക്കെ 'ആനക്കൊമ്പ്' സമ്മാനിക്കാന്‍ വന്നവര്‍; മോഹന്‍ലാലിന്റെ പ്രതികരണത്തെക്കുറിച്ച് കലാ സംവിധായകന്



