കുട്ടികളെ മോശമായി ചിത്രീകരിച്ചു; മഹേഷ് മഞ്ജരേക്കറിനെതിരേ പോക്സോ കേസ്

മറാത്തി ചിത്രത്തില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതി

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:58 am IST

മുംബൈ; സംവിധായകനും നടനുമായ മഹേഷ് മഞ്ജരേക്കറിനെതിരേ പോക്സോ കേസ്. മറാത്തി ചിത്രത്തില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ മുംബൈയിലെ മാഹിം പൊലീസാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 292, 34, പോക്‌സോ സെക്ഷന്‍ 14 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമൂഹ്യപ്രവര്‍ത്തകയായ സീമ ദേശ്പാണ്ഡെയാണ് മഹേഷ് മഞ്ജരേക്കറിനെതിരെ കോടതിയെ സമീപിച്ചത്. ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണ് എന്നാണ് സീമ പറഞ്ഞത്. തുടർന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സംഭവത്തില്‍ അന്വേഷണം നടത്താൻ പൊലീസിനോട് മുംബൈ സെഷന്‍ കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ സംവിധായകനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോ​ഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now