
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

ചലച്ചിത്രപ്രവർത്തകർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് നൽകുമെന്ന് തെലുങ്ക് നടന് ചിരഞ്ജീവി. താരം നേതൃത്വം നല്കുന്ന കെറോണ ക്രൈസിസ് ചാരിറ്റിയും(CCC)അപ്പോളോ 247മായി സഹകരിച്ചാണ് വാക്സിന് നല്‍കുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്.
ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്രപ്രവർത്തകർക്കും തെലുങ്ക് സിനിമ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ ചിരഞ്ജീവി അറിയിച്ചു. വാക്സിന് ലഭിക്കാന്‍ അർഹതയുള്ളവർക്ക് മാത്രമല്ല അവരുടെ പങ്കാളികൾക്ക് വാക്സിൻ ലഭ്യമാക്കും. ഒരു മാസത്തോളം വാക്സിൻ വിതരണം നീണ്ടുനില്‍ക്കും.
à°¤à±à°²à±à°à± à°à°¿à°¤à±à°° పరిశà±à°°à°®à°²à±à°¨à°¿ సినౠà°à°¾à°°à±à°®à°¿à°à±à°²à°¨à°¿,సినౠà°à°°à±à°¨à°²à°¿à°¸à±à°à±à°²à°¨à°¿ à°à°°à±à°¨à°¾ బారి à°¨à±à°à°à°¿ à°°à°à±à°·à°¿à°à°à±à°à±à°¨à±à°à°¦à±à°à± à°à°°à±à°¨à°¾ à°à±à°°à±à°¸à°¿à°¸à± à°à°¾à°°à°¿à°à± #CCC తరà±à°ªà±à°¨ à°à°à°¿à°¤à°à°à°¾ à°à°à°¦à°°à°¿à°à°¿ వాà°à±à°¸à°¿à°¨à±à°·à°¨à± à°µà±à°¯à°¿à°à°à± సదà±à°ªà°¾à°¯à° à°à°ªà±à°²à± 247 à°¸à±à°à°¨à±à°¯à°à°¤à± à°à±à°ªà°¡à±à°¤à±à°¨à±à°¨à°¾à°. Lets ensure safety of everyone.#GetVaccinated#WearMask #StaySafe pic.twitter.com/NpIhuYWlLd
â Chiranjeevi Konidela (@KChiruTweets) April 20, 2021
കഴിഞ്ഞ വര്‍ഷമാണ് തെലുങ്ക് സിനിമാരംഗത്തെ സഹപ്രവര്‍ത്തകരുമായി സഹകരിച്ച് സിസിസിക്ക് ചിരഞ്ജീവി തുടക്കം കുറിച്ചത്. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ സിനിമമേഖലയിലുള്ളവര്‍ക്ക് സിസിസിയുടെ നേതൃത്വത്തില്‍ ഒട്ടേറെ സാമ്പത്തികസഹായങ്ങള്‍ ചെയ്തിരുന്നു. നടന്മാരായ നാഗാര്‍ജുന, പ്രഭാസ്, രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്, നടി കാജല്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ കഴിഞ്ഞ വര്‍ഷം കൊറോണ ക്രൈസിസ് സൊസൈറ്റിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



