ആ അവസ്ഥ ഒഴിവാക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

Pradhama Drishtiya Kuttakkar
Pradhama Drishtiya KuttakkarSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :13 October 2026, 7:33 pm IST
Guest Author :Hima Prakash

News Now

പാർവതി തിരുവോത്തിനെ നായികയാക്കി ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രമാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയതോടെ വൻ വിമർശനമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന ട്രോളുകളിലും വിമർശനങ്ങളിലും മറുപടി പറയുകയാണ് ഷഹദ് നിലമ്പൂർ.

ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ നിലപാട് വ്യക്തമാക്കിയത്. "ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ക്രിയാത്മക സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. ഇതൊരു ഡോക്യുമെന്ററിയോ പൂർണമായും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ അല്ല. ചിത്രം കൂടുതൽ രസകരമാക്കാൻ ഞങ്ങൾ ഈ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്.

ഓരോ രംഗവും മികച്ചതാക്കാൻ ഞങ്ങൾ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്തു. കഥാപാത്രങ്ങൾ എടുക്കുന്ന ഓരോ തീരുമാനത്തിനും കൃത്യമായ കാരണവും യുക്തിയും ഉണ്ടായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. സിനിമയെ അനുകൂലിച്ചും വിമർശിച്ചും പോസിറ്റീവായും നെഗറ്റീവായും അപഗ്രഥിക്കുന്ന എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.

എന്നാൽ ആളുകൾ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്ന പല ലൂപ്പ്ഹോളുകളും സിനിമയിൽ തന്നെ കൃത്യമായി ഉത്തരം നൽകിയിട്ടുള്ള കാര്യങ്ങളാണ്. എല്ലാ കാര്യങ്ങളും വിശദീകരിച്ച് പ്രേക്ഷകരെ ഊട്ടുന്ന രീതിയിലുള്ള ചിത്രങ്ങൾ വരുമ്പോൾ, തങ്ങളെ ചെറുതായി കാണുന്നുവെന്ന് പ്രേക്ഷകർ പരാതിപ്പെടാറുണ്ട്. ആ അവസ്ഥ ഒഴിവാക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങൾക്ക് പ്രേക്ഷകരെ അളക്കുന്നതിൽ പിഴവ് പറ്റി".- ഷഹദ് പറഞ്ഞു.

ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ 'ദൃശ്യ'വുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'ക്ക് പല സന്ദർഭങ്ങളിലും സമാനതകളുണ്ടെന്ന വിമർശനത്തോടും സംവിധായകൻ പ്രതികരിച്ചു. ഇന്ത്യൻ സിനിമയിൽ വലിയ സ്വാധീനം ചെലുത്തിയ 'ദൃശ്യ'വുമായി സിനിമയെ താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായിട്ടാണ് കാണുന്നതെന്നും, അതൊരു ഭാരമായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Shahad Nilambur on Pradhama Drishtiya Kuttakkar OTT trolls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates