മല്ലിഡി വസിഷ്‍ഠ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ

ചിരഞ്ജീവി വര്‍ക്കൗട്ടിനിടെSource by : ഇന്‍സ്റ്റഗ്രാം
Last Updated :1 February 2024, 10:08 pm IST

News Now

'വിശ്വംഭര'യ്ക്കായി കഠിന വർക്കൗട്ട് ചെയ്ത് നടൻ ചിരഞ്ജീവി. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. 'വിശ്വംഭര' എന്ന ഹാഷ്ടാ​​ഗോടെ താരം വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ ഇതിനോകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

68-ാം വയസിലും കഥാപാത്രത്തിന് വേണ്ടി താരം ചെയ്യുന്ന കഠിന പ്രയത്നത്തിന് അഭിനന്ദനവുമായി നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്. യുവി ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. മല്ലിഡി വസിഷ്‍ഠ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ. എം.എം കീരവാണിയാണ് സം​ഗീതം. 2025-ൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates