
വിക്രമിന്റെ പുതിയ ചിത്രം '96' സംവിധായകനൊപ്പം; സ്ക്രീനിൽ ഒരു മാജിക് തന്നെ പ്രതീക്ഷിക്കാമെന്ന് നിർമാതാക്കൾ
അതിനിടെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വന്നിരിക്കുന്നത്.

'96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് സി പ്രേംകുമാർ. ഇപ്പോഴിതാ പ്രേംകുമാറിന്റെ പുതിയ ചിത്രം വരാൻ പോവുകയാണ്. ചിയാൻ വിക്രമിനൊപ്പമാണ് പ്രേംകുമാറിന്റെ പുതിയ ചിത്രം. ആക്ഷന്‍- ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ആയിരിക്കും ഇതെന്നാണ് സൂചന. വിക്രമിന്റെ കരിയറിലെ 64-ാമത്തെ സിനിമയാണിത്.
വേൽസ് ഫിലിംസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഇഷാരി ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്. സ്ക്രീനിൽ ഒരു മാജിക് തന്നെ ഉറപ്പ് തരുന്നു എന്നാണ് നിർമാതാക്കൾ കുറിച്ചിരിക്കുന്നത്. ‘മാവീരൻ’ സംവിധായകൻ മഡോണ്‍ അശ്വിനുമായുള്ള സിനിമ ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ് വിക്രം.
അതിനിടെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വന്നിരിക്കുന്നത്. അതേസമയം പ്രേംകുമാർ സംവിധാനം ചെയ്ത 96ന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിജയ് സേതുപതിയും തൃഷയും മത്സരിച്ച് അഭിനയിച്ച 96 വൻ വിജയമായി മാറിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചനയിലാണെന്ന് പ്രേംകുമാർ തന്നെ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം അരുൺ കുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ ആണ് വിക്രമിന്റെതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Tamil Movie News: Actor Chiyaan Vikram, next is with Director C Prem Kumar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




