ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടായിരുന്നു ഫേയ്സ്ബുക്ക് ഹാക്ക് ചെയ്ത വിവരം നന്ദന വർമ പങ്കുവെച്ചത്

നന്ദന വർമ/ ഫേസ്ബുക്ക്
Last Updated :20 January 2024, 8:43 am IST

News Now

നടിക്കെതിരെ അധിക്ഷേപ കമന്റിട്ടെന്ന പ്രചരണത്തിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി യുവ നടി നന്ദന വര്‍മ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടായിരുന്നു ഫേയ്സ്ബുക്ക് ഹാക്ക് ചെയ്ത വിവരം നന്ദന വർമ പങ്കുവെച്ചത്. മോശം കമന്റിന് ക്ഷമ പറയുന്നതായും നന്ദന കുറിച്ചു. 

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാന്‍ ഇപ്പോഴാണ് മനസിലാക്കിയത്. എന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആര്‍ക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഞാനോ എന്റെ ടീമോ അല്ല ആയിരുന്നില്ല അതിന് ഉത്തരവാദി.- നന്ദന കുറിച്ചു. 

Story image
Story image

യുവനടി സാനിയ ഇയ്യപ്പനെക്കുറിച്ചാണ് നന്ദനയുടെ അക്കൗണ്ടിൽ നിന്ന് മോശം കമന്റ് എത്തിയത്. ദുൽഖറിന്റെ പുതിയ സിനിമയിൽ സാനിയ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ചായിരുന്നു. ഇതിന് വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്, ചാന്‍സിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം എന്നായിരുന്നു നന്ദനയുടെ പേരിൽ വന്ന കമന്റ്. അതിന് പിന്നാലെ നന്ദനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നു. സഹതാരത്തെക്കുറിച്ച് ഇത്ര മോശം രീതിയിൽ സംസാരിക്കാൻ പറ്റുന്നത് എങ്ങനെയാണ് എന്നായിരുന്നു വിമർശകരുടെ ചോദ്യം. അതിന് പിന്നാലെ നന്ദനയുടെ വിശദീകരണം എത്തിയത്. എന്നാൽ നന്ദനയുടെ പോസ്റ്റിന് താഴെ ഇപ്പോഴും വിമർശനം തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates