
പത്തു കോടി നഷ്ടപരിഹാരം വേണമെന്ന് ആദിത്യൻ; നടനെതിരെ ഒന്നും പറയരുതെന്ന് അമ്പിളി ദേവിയോട് കോടതി
അമ്പിളിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് ഉത്തരവ്
ആദിത്യൻ ജയനെതിരെ അമ്പിളി ദേവി മാധ്യമങ്ങളോട് മിണ്ടരുതെന്ന് തൃശൂർ കുടുംബകോടതിയുടെ നിർദ്ദേശം. അമ്പിളിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് ഉത്തരവ്. നടിയിൽ നിന്ന് നഷ്ടപരിഹാരം തേടി തൃശൂർ കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ആദിത്യൻ.
നവമാധ്യമങ്ങളിലൂടെ തുടർച്ചയായി അമ്പിളി ദേവി അപകീർത്തിപ്പെടുത്തിയെന്ന് ആദിത്യൻ ആരോപിച്ചു. പത്തു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണാഭരണങ്ങളെ ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കത്തിലും കോടതി ഇടപെട്ടു. അമ്പിളി പണയം വച്ച ആദിത്യന്റേതടക്കമുള്ള ആഭരണങ്ങൾ കേസ് തീർപ്പാകുന്നത് വരെ വിട്ടുകൊടുക്കുന്നതിൽ നിന്ന് ബാങ്ക് മാനേജരെ കോടതി വിലക്കി.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനുവാണ് ആദിത്യനു വേണ്ടി ഹാജരായത്. അമ്പിളി ദേവിയ്ക്കെതിരായ ചില ഡിജിറ്റൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷക പറഞ്ഞു. സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് അവകാശപ്പെടുന്ന തെളിവുകളും ആദിത്യൻ സമർപ്പിച്ചിട്ടുണ്ട്. നേരത്തെ അമ്പിളിയുടെ പരാതിയെത്തുടന്ന് സീരിയൽ നടന്മാരുടെ സംഘടനയായ ആത്മയിൽ നിന്ന് ആദിത്യനെ പുറത്താക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍


