'നാട്ടുകാരെക്കൊണ്ട് വൃത്തികെട്ട കമന്റിടാൻ പ്രേരിപ്പിക്കുന്നു'; കേസ് കൊടുക്കണമെന്ന് സനുഷയുടെ മറുപടി

തനിക്കു നേരെ അശ്ലീലവർഷം നടത്തുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയാണ് സനുഷ നൽകുന്നത്

സനുഷ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:47 am IST
Edited by :migrator

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ് നടി സനുഷ. ​ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുത്തൻ മേക്കോവറാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. എന്നാൽ തനിക്കു നേരെ അശ്ലീലവർഷം നടത്തുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയാണ് സനുഷ നൽകുന്നത്. കൂടാതെ ​തന്റെ കൂടുതൽ ​ഗ്ലാമറസ് ചിത്രങ്ങളും താരം പങ്കുവെച്ചു. 

സൈബർ ആക്രമണം നടത്തുന്നവരെ പരിഹസിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ‘സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ കണ്ട് ബോറടിച്ചു. കൂടുതൽ രസകരമായ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്‌നേഹം സനുഷ സന്തോഷ്...ആരംഭിച്ചുകൊള്ളൂ.’ എന്നാണ് താരം കുറിച്ചത്. 

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. എന്നാൽ മോശം കമന്റുകൾക്കൊന്നും കുറവില്ല. ഇപ്പോഴും ‘ബാലനടി’യാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക.. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക... ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക വല്ലാത്ത ഒരു ജന്മം.’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേര്‍മൽ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ എന്നായിരുന്നു താരത്തിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now