മിനി സ്കർട്ട് ധരിച്ച് സുഹൃത്തിനൊപ്പം പൊട്ടിച്ചിരിക്കുന്ന രഞ്ജിനിയെയാണ് ചിത്രത്തിൽ കാണുന്നത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST

News Now

രാജ്യാന്തര ചലച്ചിത്രമേള കൊച്ചി എഡിഷനില്‍ നടി റിമ കല്ലിങ്കൽ മിനി സ്കർട്ട് ധരിച്ചുവന്നത് സൈബർ ആക്രമണത്തിന് കാരണമായിരുന്നു. അതിനുപിന്നാലെ സ്ത്രീകളുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സോഷ്യൽ മീ‍ഡിയയിൽ സജീവമാവുകയാണ്. ഈ വിഷയത്തിൽ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. 

സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. നമ്മള്‍ എന്ത് ധരിക്കണം എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്നെല്ലാം മറ്റുള്ളവര്‍ പറയാൻ ശ്രമിക്കുന്നതു കാണുന്ന ഞങ്ങൾ- എന്നാണ് രഞ്ജിനി കുറിച്ചത്. മിനി സ്കർട്ട് ധരിച്ച് സുഹൃത്തിനൊപ്പം പൊട്ടിച്ചിരിക്കുന്ന രഞ്ജിനിയെയാണ് ചിത്രത്തിൽ കാണുന്നത്. 

ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ ചെയ്യുമെന്നും ഞങ്ങൾക്ക് മികച്ചത് എന്തെന്നാൽ അതു ചെയ്യുമെന്നും ഹാഷ്ടാ​ഗായി താരം ചേർത്തിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്രമേള കൊച്ചി എഡിഷനില്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റിമ മിനി സ്കർട്ട് ധരിച്ചെത്തിയത്. മാന്യതയില്ലാത്ത വസ്ത്രം എന്നാരോപിച്ച് നിരവധി പേരാണ് ഇതിനെതിരെ രം​ഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates