'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

Spiritual tourism enters premium era, emerges as formal industry: Thomas Cook
Neeraj Singh Dev, Executive Vice President of Thomas Cook, Ashwin Prasath, EPS
Edited by :Amal Joy
Last Updated :15 സെപ്റ്റംബർ 2026, 10:07 pm IST

ചെന്നൈ: ഇന്ത്യയിലെ ആത്മീയ ടൂറിസം പരമ്പരാഗതമായ തീര്‍ത്ഥയാത്രകളില്‍ നിന്ന് പ്രീമിയം നിലവാരമുള്ളതും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമായ യാത്രാരീതികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് തോമസ് കുക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നീരജ് സിങ് ദേവ്. ടിഎന്‍ഐഇ ടൂറിസം സമ്മിറ്റ് 2026-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ത്ഥാടനത്തിലെ ദുരിതങ്ങള്‍ നിറഞ്ഞ യാത്ര എന്ന പരമ്പരാഗത കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ ആത്മീയ യാത്രകള്‍ പ്രീമിയം നിലവാരത്തിലേക്ക് മാറുന്ന പ്രവണതയാണ് കാണുന്നത്. ഹെലികോപ്റ്റര്‍ തീര്‍ത്ഥാടനം, ആഡംബര ഹോട്ടലുകള്‍, മതപരമായ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രത്യേക യാത്രാനുഭവങ്ങള്‍ എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

10 വര്‍ഷം മുമ്പ്, വിഐപികള്‍ക്ക് മാത്രമായിരുന്നു ഹെലികോപ്റ്ററില്‍ ഇത്തരം സ്ഥലങ്ങളില്‍ വന്നിറങ്ങാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന്, ഉയര്‍ന്ന നിരക്ക് നല്‍കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കും ആ സേവനം ലഭ്യമാണ്, ഈ വളര്‍ച്ച ആത്മീയ ടൂറിസത്തെ കൂടുതല്‍ ചിട്ടയായതും പ്രൊഫഷണല്‍ മേഖലയാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ആത്മീയ ടൂറിസം ഒരു വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രൗഡ് മാനേജ്‌മെന്റ്, ക്യൂ മാനേജ്മെന്റ്, വരുമാനം, ഇ-കൊമേഴ്സ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന ക്ഷേത്ര നടത്തിപ്പിലെ എംബിഎ കോഴ്സുകള്‍ ഇതിനൊരു ഉദാഹരണമാണ്,' നീരജ് സിങ് ദേവ് പറഞ്ഞു.

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ചെലവിടലുകള്‍ വര്‍ധിച്ചു. അമൃത്സറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി നീരജ് സിങ് ദേവ് പറഞ്ഞു. ഹോട്ടലുകളും യാത്രാ സൗകര്യങ്ങളും മെച്ചപ്പെട്ടതോടെ, ഒരു ദശാബ്ദം മുമ്പ് ഒരാള്‍ക്ക് 450 രൂപയായിരുന്ന വിനോദസഞ്ചാരികളുടെ ചെലവ് ഇപ്പോള്‍ 2,000 രൂപയിലധികമായി ഉയര്‍ന്നു. 'ഒരു ക്ഷേത്രത്തിന് ആ നഗരത്തിന്റെ മുഴുവന്‍ സമ്പദ്വ്യവസ്ഥയെയും വളര്‍ത്താന്‍ സാധിക്കും. അതാണ് ഇതിലെ പ്രധാന ഘടകം,' അദ്ദേഹം പറഞ്ഞു.

ഈ മാറ്റത്തിനനുസരിച്ച് ഹോസ്പിറ്റാലിറ്റി മേഖലയും പ്രതികരിക്കുന്നുണ്ട്. പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ ആരംഭിക്കുന്ന പുതിയ ഹോട്ടലുകളില്‍ 35-40 ശതമാനവും ആത്മീയ നഗരങ്ങളെ കേന്ദ്രീകരിച്ചാണെന്ന്. ഋഷികേശ്, കത്ര, വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ നിക്ഷേപം വര്‍ദ്ധിച്ചുവരികയാണ്. യാത്രാ ഓപ്പറേറ്റര്‍മാരെ സംബന്ധിച്ചിടത്തോളം, കൃത്യമായ സേവനങ്ങള്‍ ഉറപ്പുനല്‍കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റംമെന്നും അദ്ദേഹം പറഞ്ഞു.

News Now

Summary

Spiritual tourism enters premium era, emerges as formal industry: Thomas Cook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates