
ദീപിക പദുകോൺ ആശുപത്രിയിൽ
ഇന്നലെ രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മുംബൈ; ബോളിവുഡ് നടി ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരം സുഖം പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ.
ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. നിരവധി പരിശോധനകൾക്കു താരം വിധേയയായതായാണ് റിപ്പോർട്ടുകൾ. ദീപികയുടെ ടീം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കുറച്ചു മാസങ്ങൾക്കു മുൻപ് ഹൈദരാബിദിൽ വച്ചും ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പ് കൂടിയതിനെ തുടർന്നായിരുന്നു ഇത്. പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ ഒരു ദിവസത്തെ നിരീക്ഷണത്തിന് വിധേയയാക്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്



