
മദ്യലഹരിയിൽ ജയംരവിയുടെ ഭാര്യയോട് വഴക്കിടുന്ന ധനുഷ്, വിഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്
മദ്യപിച്ചെത്തിയ ധനുഷ് ജയം രവിയുടെ ഭാര്യ ആരതിയോട് വഴക്കുണ്ടാക്കി എന്ന അടിക്കുറിപ്പിലാണ് വിഡിയോ പ്രചരിച്ചത്
കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം നടൻ ധനുഷും ജയം രവിയുമായുള്ള വിഡിയോ ആയിരുന്നു. മദ്യപിച്ചെത്തിയ ധനുഷ് ജയം രവിയുടെ ഭാര്യ ആരതിയോട് വഴക്കുണ്ടാക്കി എന്ന അടിക്കുറിപ്പിലാണ് വിഡിയോ പ്രചരിച്ചത്. ജയം രവിയുടേയും നടി തൃഷയുടേയും സാനിധ്യത്തിലായിരുന്നു വഴക്ക്. എന്നാൽ ഇപ്പോൾ വിഡിയോയ്ക്ക് പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്.
2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് ഇടയിലുണ്ടായ സംഭവമാണിത്. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ലെന്നും അതൊരു വ്യാജ പ്രചരണം മാത്രമാണെന്നുമാണ് ജയം രവിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ധനുഷിന്റയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും അവർ വ്യക്തമാക്കി. ജയം രവി, അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തിയ തനി ഒരുവൻ മികച്ച വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ധനുഷ് മദ്യപിച്ച് ആരതിയോട് തട്ടിക്കയറിയെന്നുമാണ് വിഡിയോയിൽ ആരോപിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


