
വേദിയില്‍ ബാലതാരത്തിന്റെ അമ്മയുടെ പ്രസംഗം; സദസില്‍ കണ്ണുനിറഞ്ഞ് ധനുഷ്; ഇങ്ങനെ ഓവറാക്കരുതെന്ന് ട്രോള്‍, വിഡിയോ
ഒക്ടോബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്

പുതിയ സിനിമ 'ഇഡ്ലി കടൈ'യുടെ പ്രൊമോഷന് തിരക്കുകളിലാണ് നടന് ധനുഷ്. കഴിഞ്ഞ ദിവസം മധുരയില്‍ നടന്ന പ്രൊമോഷന് പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പരിപാടിക്കിടെ ധനുഷ് വികാരഭരിതനാകുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ചിത്രത്തില്‍ ധനുഷിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന കുട്ടിയുടെ അമ്മ വേദിയില്‍ സംസാരിക്കുമ്പോഴാണ് ധനുഷ് വികാരഭരിതനാകുന്നതും നടന്റെ കണ്ണ് നിറയുന്നതുമെല്ലാം. ധനുഷിനെക്കുറിച്ചാണ് കുട്ടിയുടെ അമ്മ വേദിയില്‍ സംസാരിച്ചത്.
WHAT TO READ NEXT

വിനീതിന്റെ ഇന്റർനാഷ്ണൽ ടച്ച്! ത്രില്ലടിപ്പിച്ച് 'കരം'- റിവ്യൂ
''തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ധനുഷ് സാര്‍ എന്റെ കുഞ്ഞിനെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. ഞാന്‍ നാളുകളായി ധനുഷ് സാറിന്റെ ആരാധികയാണ്. ഇതുപോലൊന്ന് സംഭവിക്കാന്‍ ഏറെനാളായി പ്രാര്‍ത്ഥിക്കുകയായിരുന്നു. അദ്ദേഹം എന്റെ മകനോട് അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് നന്ദി'' എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.
കുട്ടിയുടെ അമ്മ സംസാരിക്കവെ സദസിലിരുന്ന ധനുഷ് വികാരഭരിതനാകുന്നതും കണ്ണ് നിറയുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായെത്തുന്നത്. ചിലര്‍ ധനുഷിന്റെ വികാരത്തെ ഉള്‍ക്കൊള്ളുമ്പോള്‍ മറ്റ് ചിലരാകട്ടെ താരത്തെ ട്രോളുന്നുണ്ട്. സിനിമയില്‍ അഭിനയിച്ചാല്‍ മതി, ജീവിതത്തില്‍ ഇങ്ങനെ അഭിനയിച്ച് വെറുപ്പിക്കരുതെന്നാണ് ചിലരുടെ പരിഹാസം.
ധനുഷ് തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്ലി കടൈ. ധനുഷ് സഹനിര്‍മാതാവുമാണ്. ധനുഷിനൊപ്പം സത്യരാജ്, പാര്ത്ഥിപന്, സമുദ്രക്കനി, രാജ്കിരണ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിത്യ മേനന്, ശാലിനി പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജി.വി പ്രകാശ് ആണ് സംഗീതം. ഒക്ടോബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Dhanush gets emotional during the speech of child actor's mother. video gets viral. social media is divided.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

