'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?
മകന് നേരിടുന്ന വെല്ലുവിളികൾക്കായി ഒരു രക്ഷിതാവെന്ന നിലയിൽ സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും വിനയ് പറഞ്ഞു.

ഒൻപതു വയസ്സുകാരനായ മകന് എഡിഎച്ച്ഡി കണ്ടെത്തിയതിനെ തുടർന്ന് മുൻഗണനകളെല്ലാം അവന് വേണ്ടി മാറ്റിയെന്ന നടൻ വിനയ് ഫോർട്ടിന്റെ വെളിപ്പെടുത്തൽ സോഷ്യൽമീഡിയയിൽ വീണ്ടും എഡിഎച്ച്ഡിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബിരുദാനന്തര ബിരുദമുണ്ടായിട്ടും എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകളെക്കുറിച്ച് മുൻപ് ധാരണയില്ലായിരുന്നുവെന്നും, മകന് നേരിടുന്ന വെല്ലുവിളികൾക്കായി ഒരു രക്ഷിതാവെന്ന നിലയിൽ സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും വിനയ് പറഞ്ഞു.
കുട്ടികൾ ഒരിടത്ത് അടങ്ങിയിരിക്കാതെ വരുമ്പോൾ അനുസരണക്കേടാണെന്ന് പറഞ്ഞ് മാതാപിതാക്കൾ അവരെ അടിക്കുകയോ തല്ലുകയോ ചെയ്യുന്നത് സ്വാഭാവികം. പഠിച്ച കാര്യങ്ങൾ മറന്നു പോവുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുമ്പോഴൊക്കെ കുട്ടികളെ മണ്ടന്മാരാണെന്നും മണ്ടികളാണെന്നും പറഞ്ഞ് വഴക്കു പറയുന്ന മാതാപിതാക്കളുമുണ്ട്. എന്നാൽ ഇത്തരം പെരുമാറ്റങ്ങൾ സ്ഥിരമായി തുടരുകയും വീട്ടിലും സ്കൂളിലും കൂട്ടുകാരുമായുള്ള ബന്ധത്തിലും കുട്ടിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എഡിഎച്ച്ഡി എന്ന അവസ്ഥയെ കുറിച്ച് പരിശോധിക്കേണ്ടതുണ്ട്.
എന്താണ് എഡിഎച്ച്ഡി?
എഡിഎച്ച്ഡി അഥവാ Attention-Deficit/Hyperactivity Disorder കുട്ടിക്കാലത്ത് ആരംഭിക്കുന്ന ഒരു ന്യൂറോ ഡൈവേർജന്റ് പ്രശ്നമാണ്. ശ്രദ്ധ നിലനിർത്തുന്നതിലെ ബുദ്ധിമുട്ട്, അമിതമായ ചലനാത്മകത, ആലോചിക്കുന്നതിന് മുമ്പ് പ്രവർത്തിക്കൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചില കുട്ടികളിൽ ശ്രദ്ധക്കുറവാണ് കൂടുതലായി കാണുന്നത്. ചിലരിൽ ഹൈപ്പർ ആക്ടിവിറ്റി, ഇംപൾസിവിറ്റി എന്നിവ കൂടുതൽ കാണും, മറ്റു ചില കുട്ടികളിൽ ഇവ മൂന്നും ഉണ്ടാകാം.
എഡിഎച്ച്ഡി ഉള്ള കുട്ടികളെ കൈകാര്യം ചെയ്യുക എന്നത് പരിശീലനം നേടേണ്ട ഒന്നാണ്. ADHD ഉള്ള കുട്ടിയെ മാറ്റാൻ ശ്രമിക്കുന്നതിന് പകരം മാതാപിതാക്കൾക്ക് കുട്ടിയുടെ പെരുമാറ്റം മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നൽകുന്നതാണ് 'പേരൻ്റ് ട്രെയിനിങ്'.
പോസിറ്റീവ് റീഇൻഫോഴ്‌സ്‌മെന്റ് എങ്ങനെ നൽകണം
വ്യക്തമായ നിർദേശങ്ങൾ എങ്ങനെ നൽകണം
നല്ല പെരുമാറ്റം എങ്ങനെ ശക്തിപ്പെടുത്താം
പെരുമാറ്റങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം
കുട്ടിയുമായി നല്ല ആശയവിനിമയം എങ്ങനെ ഉണ്ടാക്കാം
വീട്ടിൽ സ്ഥിരമായ റുട്ടീൻ എങ്ങനെ കൊണ്ടുവരാം തുടങ്ങിയ കാര്യങ്ങളാണ് പേരൻ്റ് ട്രെയിനിങ്ങിൽ പരിശീലിപ്പിക്കുന്നത്.
കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായ സ്ക്രീൻ ടൈം ശീലങ്ങൾ, ഉറക്കം, ശാരീരിക പ്രവർത്തനം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ പൊതുവായ ആരോഗ്യത്തിനും എഡിഎച്ച്ഡി കൈകാര്യം ചെയ്യുന്നതിന് സഹായകരമായ ജീവിതശൈലി ഘടകങ്ങളാണ്. എന്നാൽ സ്ക്രീൻ സമയം കുറച്ചാൽ മാത്രം ADHD മാറും എന്ന് കരുതരുത്. എഡിഎച്ച്ഡിക്ക് ആവശ്യമായ വിലയിരുത്തലും തെളിവ് അടിസ്ഥാനത്തിലുള്ള ചികിത്സയും വേണം.
മാതാപിതാക്കൾ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, എഡിഎച്ച്ഡി ഉള്ള കുട്ടിക്ക് പലപ്പോഴും ശാസനയല്ല, കൂടുതൽ ഘടനയും പിന്തുണയും പരിശീലനവുമാണ് ആവശ്യം. കുട്ടിയെ കുറ്റപ്പെടുത്താതെ പ്രശ്നം മനസ്സിലാക്കുക. വലിയ നിർദേശങ്ങൾക്ക് പകരം ചെറിയ നിർദേശങ്ങൾ കൊടുക്കുക. തെറ്റുകൾ മാത്രം ചൂണ്ടിക്കാണിക്കാതെ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക. സ്കൂളിനെയും ആരോഗ്യവിദഗ്ധരെയും ചികിത്സാ പ്രക്രിയയുടെ ഭാഗമാക്കുക.
ഉറക്കത്തിനും പ്രാധാന്യമുണ്ട്
രാത്രിയിൽ ആവശ്യത്തിന് ഉറങ്ങാത്ത കുട്ടിക്ക് പകൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാകാം. അതിനാൽ സ്ഥിരമായ ബെഡ് ടൈം റുട്ടീൻ, ഉറങ്ങുന്നതിന് മുമ്പുള്ള ശാന്തമായ അന്തരീക്ഷം എന്നിവ ശീലമാക്കുന്നത് നല്ലതാണ്. കുട്ടിയുടെ ഉറക്കപ്രശ്നങ്ങൾ സ്ഥിരമായി തുടരുകയാണെങ്കിൽ ഡോക്ടറോട് പറയണം.
ADHD ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം
കുട്ടിയുടെ വ്യക്തിത്വത്തെ കുറ്റപ്പെടുത്താതെ പെരുമാറ്റത്തെ തിരുത്താൻ ശ്രമിക്കുന്നതാണ് കൂടുതൽ സഹായകരം.
ADHD ഉള്ള കുട്ടിക്ക് നിരവധി നിർദേശങ്ങൾ ഒരേസമയം ഓർത്തുവയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ഓരോ ഘട്ടമായി നിർദേശം നൽകുന്നത് കുട്ടിക്ക് എളുപ്പമാകും.
കുട്ടി നല്ല രീതിയിൽ പെരുമാറുമ്പോൾ അത് ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യണം.
ഉറക്കം, ഭക്ഷണം, പഠനം, കളി, സ്കൂൾ തയ്യാറെടുപ്പ് എന്നിവയ്ക്ക് കഴിയുന്നത്ര സ്ഥിരമായ സമയക്രമം പാലിക്കുക.
വീട്ടിലെ നിയമങ്ങൾ കുട്ടിയോട് മുൻകൂട്ടി പറയുകയും മാതാപിതാക്കൾ സ്ഥിരമായി അതേ രീതിയിൽ പാലിക്കുകയും ചെയ്യുക.
ഒരു ദിവസം ഒരു നിയമവും അടുത്ത ദിവസം മറ്റൊരു നിയമവും എന്ന രീതിയിലുള്ള സമീപനം കുട്ടിയെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കാം.
മാതാപിതാക്കൾ തമ്മിലും കഴിയുന്നത്ര ഒരേ രീതിയിലുള്ള സമീപനം വേണം.
പഠനത്തിൽ കുട്ടിയെ എങ്ങനെ സഹായിക്കാം?
ADHD ഉള്ള കുട്ടിക്ക് മണിക്കൂറുകളോളം ഒരേ രീതിയിൽ ഇരുന്ന് പഠിക്കുക ബുദ്ധിമുട്ടാകാം. അതുകൊണ്ട് പഠനരീതി കുട്ടിക്ക് അനുയോജ്യമായി മാറ്റേണ്ടത് പ്രധാനമാണ്.
പഠിക്കാൻ ശാന്തമായ സ്ഥലം ഒരുക്കുക.
മേശയിൽ ആവശ്യമായ സാധനങ്ങൾ മാത്രം വയ്ക്കുക.
വലിയ ഹോംവർക്ക് ചെറിയ ഭാഗങ്ങളാക്കുക.
ചെയ്യേണ്ട കാര്യങ്ങളുടെ ചെക്ക് ലിസ്റ്റ് നൽകുക.
ഓരോ ജോലി പൂർത്തിയാക്കിയാൽ അടയാളപ്പെടുത്താൻ അനുവദിക്കുക.
ചെറിയ ഇടവേളകൾ നൽകുക.
അധ്യാപകരുമായി സ്ഥിരമായി സംസാരിക്കുക.
കുട്ടിയുടെ ശക്തമായ മേഖലകളെ പ്രോത്സാഹിപ്പിക്കുക.
ഏറ്റവും പ്രധാനം, ADHD കുട്ടിയുടെ വ്യക്തിത്വമോ കഴിവുകളോ നിർവചിക്കുന്ന ഒന്നല്ല. ശരിയായ പിന്തുണയും ചികിത്സയും ലഭിച്ചാൽ എഡിഎച്ച്ഡി ഉള്ള കുട്ടികൾക്ക് പഠനത്തിലും സാമൂഹിക ജീവിതത്തിലും ദൈനംദിന കാര്യങ്ങളിലും മുന്നേറാൻ കഴിയും.
WHAT TO READ NEXT

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം
WHAT TO READ NEXT

കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Vinay Forrt tells how his life changes after his son diagonised with ADHD. What is ADHD and how parents should deal with it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




