ആ സിനിമകള്‍ക്ക് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിട്ടും കിട്ടിയില്ല, അന്നാരും മിണ്ടിയില്ല; ഇന്ന് രായന് ലഭിച്ചപ്പോള്‍ എല്ലാവര്‍ക്കും പ്രശ്‌നം: ധനുഷ്

തമിഴനായ എനിക്ക് രണ്ട് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തട്ടി വിടാതീകെ, തട്ടി കൊടുങ്കെ

Dhanush
Dhanushഇൻസ്റ്റ​ഗ്രാം
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :27 ജൂലൈ 2026, 12:47 pm IST

ധനുഷ് നായകനും സംവിധായകനുമായ ചിത്രമാണ് രായന്‍. ചിത്രത്തെ തേടി ദേശീയ പുരസ്‌കാരവുമെത്തിയിരുന്നു. മികച്ച തമിഴ് സിനിമയ്ക്കുള്ള പുരസ്‌കാരമാണ് രായന് ലഭിച്ചത്. അതേസമയം രായനേക്കാള്‍ അര്‍ഹതയുള്ള ചിത്രങ്ങള്‍ വേറേയും ഉണ്ടെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. മെയ്യഴകന്‍ അടക്കമുള്ള സിനിമകള്‍ തഴയപ്പെട്ടതും വിമര്‍ശിക്കപ്പെട്ടു.

രായന് ദേശീയ പുരസ്‌കാരം ലഭിച്ചതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ധനുഷ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മുന്‍ സിനിമകളായ പുതുപ്പേട്ട, മരിയാന്‍, വട ചെന്നൈ, രാഞ്ജന, കര്‍ണ്ണന്‍ തുടങ്ങിയവ തഴയപ്പെട്ടതിനെ ആരും എതിര്‍ത്തില്ലെന്നാണ് ധനുഷ് പറഞ്ഞത്. ആ വാക്കുകളിലേക്ക്:

ഈയ്യടുത്ത് രായന്‍ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. ആ വര്‍ഷം ആ സിനിമയേക്കാള്‍ നല്ല സിനിമകള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. ആ സിനിമയുടെ ആരാധകര്‍ അത് പങ്കുവെക്കുകയും ചെയ്തു. ഞാനത് അംഗീകരിക്കുന്നു. അതൊരു കനാകാലം റിലീസ് ചെയ്ത കാലം. ഞാനന്ന് ചെറിയ പയ്യനാണ്. ദേശീയ അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞു. ഞാനും പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷെ എനിക്ക് കിട്ടിയില്ല.

പിന്നീട് പുതുപ്പേട്ടെയ്ക്ക് ഉറപ്പായും ദേശീയ അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞു. നിങ്ങളും പറഞ്ഞു. പക്ഷെ എനിക്ക് കിട്ടിയില്ല. അതിന് ശേഷം ത്രീ, മയക്കം എന്നെ, മരിയാന്‍, രാഞ്ജന, വട ചെന്നൈ, കര്‍ണ്ണന്‍ ഇത്രയും സിനിമകള്‍ക്കും ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞു. പക്ഷെ ലഭിച്ചില്ല. ചില വിഷയങ്ങള്‍ എത്ര ശ്രമിച്ചാലും നേടിയെടുക്കാനാകില്ല. അത് താനെ സംഭവിക്കണം. നമുക്ക് ഒന്നും ചെയ്യാനകില്ല.

ഇത്തവണ താനെ സംഭവിച്ചു. ആ സിനിമ എങ്ങനെയോ ആയിക്കോട്ടെ, അതിനായുള്ള എന്റെ കഠിനാധ്വാനം സത്യമുള്ളതാണ്. തമിഴനായ എനിക്ക് രണ്ട് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തട്ടി വിടാതീകെ, തട്ടി കൊടുങ്കെ... എന്നാല്‍ ഈ സിനിമയ്ക്കാണോ ദേശീയ അവാര്‍ഡ് കൊടുത്തതെന്ന് ചോദിക്കുന്നതിന്റെ 10 ശതമാനം ആളുകള്‍ പോലും ആ സിനിമകള്‍ക്ക് എന്തുകൊണ്ട് ദേശീയ അവാര്‍ഡ് കിട്ടിയില്ലെന്ന് ചോദിച്ചിട്ടില്ല.

ഇതുപോലെയുള്ള സമയത്ത് നമുക്ക് മാനസിക വിഷമമുണ്ടാകും. അപ്പോള്‍ നമുക്ക് ചുറ്റും തന്നെ പ്രചോദനം തേടണം. എന്റെ വീട്ടില്‍ തന്നെ പ്രചോദനമുണ്ട്. മകനില്‍ നിന്നുമാണ് എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാലും ജയിക്കുന്നത് വരെ പോരാടണം എന്ന് ഞാന്‍ പഠിക്കുന്നത്. നമ്മുടെ തല അജിത്ത് സാര്‍ പറഞ്ഞത് പോലെ, നീ തോറ്റെന്ന് നീ സമ്മതിക്കുന്നത് വരെ ആര്‍ക്കും നിന്നെ തോല്‍പ്പിക്കാനാകില്ല. ലിംഗ ബേബി, ഇഫ് യു ആര്‍ ബാഡ്, അയാം യുവര്‍ ഡാഡ്.

News Now

Summary

Dhanush replies to criticism for Raayan winning national award.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics