
സര്‍വീസിന് കൊടുത്ത വാഹനം കിട്ടിയില്ല; ഓല ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവിന് വെച്ച സ്കൂട്ടറെടുത്ത് പള്ളി വികാരിയുടെ പ്രതിഷേധം
തോട്ടക്കാട് പള്ളി വികാരി ഫാ. ജോണ്‍സ് എബ്രഹാമാണ് മണിപ്പുഴയിലെ ഓല ഷോറൂമില്‍ കയറി മറ്റൊരു വാഹനം കൊണ്ടുപോയത്

കോട്ടയം: സര്‍വീസിനായി നല്കിയ സ്കൂട്ടര്‍ മാസങ്ങളായി തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് വൈദികന്റെ വ്യത്യസ്ത പ്രതിഷേധം. തോട്ടക്കാട് പള്ളി വികാരി ഫാ. ജോണ്‍സ് എബ്രഹാമാണ് മണിപ്പുഴയിലെ ഓല ഷോറൂമില്‍ കയറി മറ്റൊരു വാഹനം കൊണ്ടുപോയത്.
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം സര്‍വീസിന് നല്കി നാളുകളേറെയായിട്ടും കിട്ടാതായതോടെയാണ് വികാരി പ്രതിഷേധവുമായി എത്തിയത്. കൃത്യമായ സ്പെയര്‍ പാര്‍ട്സുകള്‍ നല്‍കാത്തതിലും ഷോറൂമിന്റെ സേവനത്തിലെ വീഴ്ചയിലും പ്രകോപിതനായാണ് അദ്ദേഹം ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ടെസ്റ്റ് ഡ്രൈവിനായി വെച്ചിരുന്ന പുതിയ സ്കൂട്ടറുമായി അദ്ദേഹം മടങ്ങുകയായിരുന്നു.
തന്റെ വാഹനം തിരികെ നല്കുമ്പോള് ഈ സ്കൂട്ടര്‍ തിരിച്ചേല്‍പ്പിക്കാമെന്നും, പ്രതിഷേധത്തിന്റെ ഭാഗമായി മാത്രമാണ് താനിത് ചെയ്യുന്നതെന്നും ഫാ. ജോണ്‍സ് എബ്രഹാം വ്യക്തമാക്കി. ഓലയുടെ മോശം സേവനത്തിനെതിരെ മുന്‍പും നിരവധി ഉപഭോക്താക്കള്‍ മോട്ടോര്‍ വാഹന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിട്ടുണ്ട്.
WHAT TO READ NEXT

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്'; വിശദീകരണവുമായി പിണറായി
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Vehicle left for service not returned; parish priest protests by taking scooter kept for test rides at Ola showroom
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




