1.35 കോടിയുടെ റോളക്‌സ് വാച്ച്; കാണുന്ന പോലെ അത്ര സിംപിളല്ല ധനുഷിന്റെ ലുക്ക്

ധനുഷ് ധരിച്ചിരുന്ന റോളക്‌സ് വാച്ചാണ് ആരാധകരെ ഞെട്ടിച്ചത്

dhanush
ധനുഷ്ഇൻസ്റ്റ​ഗ്രാം
Last Updated :24 November 2024, 6:08 pm IST
Edited by :Manju

നയന്‍താരയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ധനുഷ്. പ്രശ്‌നങ്ങള്‍ക്കിടെ ധനുഷും നയന്‍താരയും ഒരു വിവാഹചടങ്ങില്‍ ഒന്നിച്ചെത്തിയത് വലിയ വാര്‍ത്തയായിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് സിംപിളായിട്ടായിരുന്നു ധനുഷ് എത്തിയത്. എന്നാല്‍ അത്ര സിംപിളായിരുന്നില്ല ധനുഷ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ധനുഷ് ധരിച്ചിരുന്ന റോളക്‌സ് വാച്ചാണ് ആരാധകരെ ഞെട്ടിച്ചത്. റോളക്‌സ് ഡേ ഡേറ്റ് വാച്ചാണ് താരം ധരിച്ചത്. ഒലീവ് ഗ്രീന്‍ ഡയലില്‍ അറബിക് നമ്പറുകളാണ് കാണാനാവുക. പ്ലാറ്റിനും ബ്രേസ്ലറ്റാണ് വാച്ചിന് നല്‍കിയിരിക്കുന്നത്. സിംപിള്‍ ലുക്കിലുള്ള ഈ വാച്ചിന് 1,35,09,000 ആണ് വിലവരുന്നത്.

വിവാദങ്ങള്‍ക്കിടെ കവിഞ്ഞ ദിവസമാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങില്‍ എത്തിയത്. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹത്തിലാണ് താരങ്ങള്‍ പങ്കെടുത്തത്. പകര്‍പ്പവകാശത്തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. വിഘ്നേഷ് ശിവനൊപ്പമാണ് നയന്‍താരയെത്തിയത്. ഇവര്‍ എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ ധനുഷുമുണ്ടായിരുന്നു. ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ത്തന്നെയാണ് നയന്‍താരയും ഇരുന്നത്. എന്നാല്‍ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വെറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now