'ഞാൻ വിശ്വസിച്ചു; പക്ഷേ അദ്ദേഹം എന്നെ തിരുപ്പതിയിൽ നടുറോഡിലിരുത്തി 'അമ്മാ തായേ' എന്ന് പറയിപ്പിച്ച് പിച്ച എടുക്കാൻ വിട്ടു'

ഞാൻ ചോദിക്കുമ്പോഴൊക്കെ സ്ക്രിപ്റ്റ് പുരോഗമിക്കുന്നു എന്നാണ് പറയുന്നത്.

Dhanush
ധനുഷ് (Dhanush)എക്സ്, വിഡിയോ സ്ക്രീൻഷോട്ട്
Last Updated :19 June 2025, 3:39 pm IST
Edited by :Hima Prakash

ധനുഷും നാഗാര്‍ജുനയും പ്രധാന വേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കുബേര. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ദരിദ്രനായും പണക്കാരനായും രണ്ട് ​ഗെറ്റപ്പിലാണ് ചിത്രത്തിൽ ധനുഷെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നിരുന്നു. കോവിഡ് സമയത്താണ് സിനിമയുടെ കഥ കേട്ടതെന്നും ആരാണ് ശേഖര്‍ കമ്മുല എന്ന് തനിക്ക് അന്ന് അറിയില്ലായിരുന്നുവെന്നും ധനുഷ് പറഞ്ഞു.

കുബേരയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ധനുഷ്. ശേഖർ കമ്മുല മികച്ച സംവിധായകൻ ആണെന്ന അഭിപ്രായം അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും എന്നാൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ പൊരി വെയിലത്ത് നടു റോഡിൽ തന്നെ പിച്ച എടുപ്പിച്ചെന്നും ധനുഷ് പറഞ്ഞു.

'കോവിഡ് സമയത്ത് ഗ്രേ മാൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് ശേഖർ സാർ എന്നെ സിനിമയുടെ കഥ കേൾപ്പിക്കുന്നത്. ഒരു വിഡിയോ കോളിൽ 20 മിനിറ്റിൽ കഥ പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമായി. ശരി സാർ ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം രണ്ട് വർഷത്തേക്ക് അദ്ദേഹത്തെ പിന്നെ കണ്ടില്ല. ഞാൻ ചോദിക്കുമ്പോഴൊക്കെ സ്ക്രിപ്റ്റ് പുരോഗമിക്കുന്നു എന്നാണ് പറയുന്നത്.

രണ്ട് വർഷത്തിന് ശേഷം അദ്ദേഹം വീണ്ടും എന്നോട് കഥ പറഞ്ഞു, എക്സ്ട്രാ ഓർഡിനറി, എനിക്ക് വളരെ ഇഷ്ടമായി. പക്ഷേ ഇതുപോലൊരു കഥ, വലിയ സിനിമ, വലിയ സ്കെയിൽ ഇദ്ദേഹം ഹാൻഡിൽ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല, കാരണം ഇതിന് മുന്നേ എനിക്ക് ഇദ്ദേഹത്തെ അറിയില്ല. ആരാണ് ശേഖർ കമ്മുല എന്ന് അന്വേഷിച്ചപ്പോൾ ഇദ്ദേഹത്തെ കുറിച്ച് ഭയങ്കര ബിൽഡ് അപ്പാണ് എല്ലാവരും പങ്കുവെച്ചത്.

നല്ല സൂപ്പർ ഡയറക്ടർ എന്ന് ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു പോയപ്പോൾ തിരുപ്പതി അടിവാരത്തിൽ നടു റോഡിൽ പൊരി വെയിലത്ത് എന്നെ ഇരുത്തി അമ്മാ തായേ എന്ന് പറയിപ്പിച്ച് പിച്ച എടുക്കാൻ വിട്ടു.- ചിരിച്ചു കൊണ്ട് ധനുഷ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ബിടിഎസ് ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഭിക്ഷക്കാരന്റെ വേഷത്തിലിരിക്കുന്ന ധനുഷിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. ദേവ എന്ന കഥാപാത്രമായി ധനുഷെത്തുമ്പോൾ ദീപക് എന്ന കഥാപാത്രത്തെയാണ് നാ​ഗാർജുന അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

News Now

Summary

At the pre-release event of Kuberaa Actor Dhanush revealed about the realistic vision of filmmaker Sekhar Kammula for the film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates