'ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് കിട്ടില്ല'; ബെത്‌ലഹേമിലെ ഇഷ്ടരംഗത്തെക്കുറിച്ചും ഫഹദ്

ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലെത്തിയിരിക്കുകയാണ്.

Fahadh Faasil
Fahadh Faasil
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 ഒക്ടോബർ 2026, 4:05 pm IST

മലയാളത്തിലെ ഏറ്റവും വലിയ വിജയമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംവിധാനം ഗിരീഷ് എഡിയാണ്. 320 കോടിയിലധികം നേടിയാണ് ബെത്‌ലഹേം മലയാളത്തിലെ ഏറ്റവും വലിയ വിജയമായത്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 150 കോടിയും ചിത്രം നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രമാണ് ബെത്‌ലഹേം.

ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലെത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് ജസ്റ്റിന്‍ ചേട്ടനും ആഷ്‌ലിയും ഒടിടിയിലെത്തിയിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ കളക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കൡ ഒരാളായ ഫഹദ് ഫാസില്‍. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.

''ഇവര്‍ ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് കിട്ടില്ല. ഇത് ഗ്രോസിന്റെ കാര്യമാണ് പറയുന്നത്. അഭിമാനവും സന്തോഷവുമുണ്ട്. ഒറ്റയ്ക്കല്ല. ദിലീഷുണ്ട്, ശ്യാമുണ്ട്. ഗിരീഷുണ്ട്. എല്ലാവരുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. വ്യക്തിപരമായൊരു നേട്ടമായിട്ടല്ല തോന്നുന്നത്. നല്ല കാര്യം എന്തെന്നാല്‍ ഞങ്ങള്‍ അത് വിട്ടു എന്നതാണ്. കരാട്ടെ ചന്ദ്രന്‍ തുടങ്ങുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ മുന്നോട്ടുള്ളതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്'' എന്നാണ് ഫഹദ് പറഞ്ഞത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗത്തെക്കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. മമിതയുടെ റീകളക്ഷന്‍ സീനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമെന്നാണ് ഫഹദ് പറയുന്നത്. രസകരമായ ടെക്‌നിക്കിലൂടെയാണ് ആ രംഗം അവതരിപ്പിച്ചിരിക്കുന്നതെന്നും അത്തരത്തിലുള്ള ടെക്‌നിക്കുകള്‍ അധികം ഉപയോഗിച്ചിട്ടില്ലെന്നും ഫഹദ് പറയുന്നുണ്ട്.

News Now

Summary

Fahadh Faasil talks about Bethlehem Kudumbu Unit collection and his favourite scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates