
'എയറിലായ ചേട്ടനും അനിയനും'; വിനായകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ധർമജൻ
ആട് 3 യുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ.

മലയാളികൾ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ്. 2015 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹിറ്റായതോടെ മൂന്നാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ആട് 3 യുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. വൻ ബജറ്റിൽ ഫാന്റസി എന്റർടെയ്നറായാണ് ചിത്രമെത്തുക.
വിനായകൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ധർമജൻ. നടൻ വിനായകനൊപ്പമുള്ള ചിത്രമാണ് ധർമജൻ പങ്കുവച്ചിരിക്കുന്നത്. "എയറിലായ ചേട്ടനും അനിയനും" എന്നാണ് ധർമജൻ ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
ഡ്യൂഡ് എന്ന കഥാപാത്രമായി വിനായകനെത്തുമ്പോൾ ക്യാപ്റ്റൻ ക്ലീറ്റസ് ആയി ധർമജനെത്തുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിരിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്, ഭഗത് മാനുവൽ, രൺജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, ശ്രിന്ദ, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഫ്രൈഡേ ഫിലിംസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ആട് 3 നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. അടുത്ത വർഷം മാർച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Actor Dharmajan Bolgatty share a pic with Vinayakan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നീ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കെടാ, ചേട്ടനും അനിയനും കൂടി ചേര്‍ന്നാലും പിണറായി വിജയനെ വിരട്ടാനാവില്ല'

'ഞാന്‍ മദ്യപാനം നിര്‍ത്തി, അതിനായി ചികിത്സ നടത്തി'; സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി; തുറന്നു പറഞ്ഞ് ധര്മജന്


