
'നീ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കെടാ, ചേട്ടനും അനിയനും കൂടി ചേര്‍ന്നാലും പിണറായി വിജയനെ വിരട്ടാനാവില്ല'
രാഗാ അറിഞ്ഞാലും ഇല്ലെങ്കിലും എന്ത് ? ഇവിടെ ഭരണം കോണ്‍ഗ്രസ് അല്ലല്ലോ ബി ജെ പി യാണല്ലോ'

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ പിണറായിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമക്കുറിപ്പുമായി മുന്‍മന്ത്രി വീണാ ജോര്‍ജ്. ചേട്ടനും അനിയനും കൂടി ചേര്‍ന്നാലും പിണറായി വിജയനെ വിരട്ടാനാവില്ലെന്ന് വീണ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'സുപ്രീം കോടതി വരെ തള്ളിയ സ്ഥിതിക്ക് ഒന്നും ചെയ്യാനില്ല എന്ന് തിരിച്ചറിഞ്ഞു ചേട്ടന്‍ അനിയന് ബാറ്റണ്‍ കൈമാറി . 'നീ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കെടാ ' ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി അനിയന്‍ എടുത്തു ചാടിയിട്ടുണ്ട് . പുതിയ സ്ഥാനലബ്ധിക്കു വരെ കാരണക്കാരായ ചേട്ടനോടും ടീമിനോടുമുള്ള വിശ്വസ്ഥത കാട്ടാനുള്ള അവസരം ആണല്ലോ . ഇത് വല്ലതും അനിയന്റെ ബോസ് അറിയുന്നുണ്ടോ ആവോ ?രാഗാ അറിഞ്ഞാലും ഇല്ലെങ്കിലും എന്ത് ? ഇവിടെ ഭരണം കോണ്‍ഗ്രസ് അല്ലല്ലോ ബി ജെ പി യാണല്ലോ' -വീണ കുറിപ്പില്‍ പറയുന്നു.
പിണറായിക്കൊപ്പം മകള്‍ ടി.വീണക്ക് എതിരെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കും.
മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. പിണറായിക്കും റിയാസിനും എതിരായ അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഗുരുതരം എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പിണറായി വിജയന്‍ സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടിയായി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നുമാണ് എഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്.
കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മോദിയും ഇ ഡിയും വി ഡിയും എല്ലാം കൂടി ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണുള്ളത്. എല്ലാ മേഖലയിലും അത്തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇ ഡി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് കേസ് അന്വേഷിക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ബിജെപി രാജ്യത്തെമ്പാടും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരായി ഈ നിലപാട് സ്വീകരിക്കുകയാണ്. അതിനെ പിന്തുണയ്ക്കുകയാണ് കേരളത്തില്‍ യുഡിഎഫ് ചെയ്തിരിക്കുന്നത്. നേരത്തെ ഇത്തരം നിര്‍ദ്ദേശം തമിഴ്നാട്, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് ഇ ഡി നല്‍കിയപ്പോള്‍ അതിനെ തള്ളിക്കളയുകയാണ് അവര്‍ ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Former Minister Veena George Shares Social Media post Following Crime Branch Probe Order Against Pinarayi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അനാവശ്യ വിശദീകരണവും വ്യാഖ്യാനവും കൊണ്ട് സതീശന് സ്വന്തം പ്രതിച്ഛായ കളഞ്ഞു; താഴേക്കിടയിലുള്ള അണികള്‍വരെ നാളെ പിണറായിക്ക് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തും; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ രംഗം ചെയ്യാന്‍ പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്തെ
