
'ദേവനന്ദയുടെ ഇന്റർവ്യൂ കണ്ടിട്ട് എന്റെ ഉറക്കം പോയിട്ടുണ്ട്; എനിക്ക് ആ പ്രായത്തിൽ ഇത്രയും പക്വത ഇല്ലായിരുന്നു'
അങ്ങനെയുള്ള ദേവനന്ദയെ കാണാൻ പറ്റിയപ്പോൾ ദേവനന്ദ എന്നോട് ഒന്നും മിണ്ടുന്നില്ല.

ദേവനന്ദയുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമായാണ് കരുതുന്നതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. കല്യാണമരം എന്ന പുതിയ ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. "ദേവനന്ദയുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്.
കാരണം വളരെ പ്രൊഫഷണൽ ആയിട്ട്, അതായത് എന്നോട് ഒരു വാക്ക് പോലും സെറ്റിൽ സംസാരിച്ചിട്ടില്ല. എന്നോട് മിണ്ടിയിട്ടില്ല. ഞാനെന്തെങ്കിലും ചോദിച്ചാലേ ഉള്ളൂ. ദേവനന്ദയുടെ ചില ഇന്റർവ്യൂകളൊക്കെ കണ്ടിട്ട്, എന്റെ ചെറുപ്പക്കാലത്ത് ഞാനെന്തുകൊണ്ട് ഇങ്ങനെയൊന്നും ചിന്തിച്ചില്ലാ എന്നോർത്ത് എന്റെ ഉറക്കം പോയിട്ടുണ്ട്.
കാരണം എനിക്ക് ആ സമയത്ത് ഇത്രയും പക്വത ഇല്ലായിരുന്നല്ലോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ ആകണമായിരുന്നു. അങ്ങനെയുള്ള ദേവനന്ദയെ കാണാൻ പറ്റിയപ്പോൾ ദേവനന്ദ എന്നോട് ഒന്നും മിണ്ടുന്നില്ല. പലപ്പോഴും ഞാൻ സംസാരിക്കാൻ ശ്രമിക്കുമ്പോൾ പോലും ദേവനന്ദ ഈ കഥാപാത്രമായി ഇരിക്കുകയാണ്.
പലപ്പോഴും ഞാൻ അങ്ങോട്ടു പോയി സംസാരിക്കുമായിരുന്നു. അപ്പോഴാണ് ഞാൻ മനസിലാക്കിയത് മോള് ആ കാരക്ടർ പിടിച്ച് അതിനകത്ത് ജീവിക്കുകയായിരുന്നുവെന്ന്. അതൊരു വലിയ സന്തോഷമാണ്. കാര്യമായി പറഞ്ഞതാണ് കേട്ടോ, തമാശയൊന്നുമല്ല".- ധ്യാൻ പറഞ്ഞു.
രാജേഷ് അമനകരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ,ദേവനന്ദ എന്നിവരെക്കൂടാതെ മീര വാസുദേവ്, പ്രശാന്ത് മുരളി, മനോജ് കെ യു, നോബി മാർക്കോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ മാസം 27 ന് ചിത്രം തിയറ്ററുകളിലെത്തും.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Dhyan Sreenivasan praises Deva Nandha in Kalyanamaram movie press meet.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛനോട് അക്കാര്യത്തിൽ എതിർപ്പുണ്ട്, അങ്ങനെ നോക്കിയാൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും'; ചിരിപ്പിച്ച് ധ്യാൻ

'പൊട്ട സിനിമ ചെയ്താൽ ഞാൻ പൊട്ടനാണെന്നാ ഇവരുടെ വിചാരം; എന്റെ പടം ചെയ്ത് പണം വെളുപ്പിക്കേണ്ട ഗതികേട് ഇവിടുത്തെ ഏത് കോടീശ്വരനാ ഉള്ളത് ?'


