'അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ; ആ ടെൻഷനിലാണ് ഞാൻ'

അച്ഛന്റെ സുഹൃത്താണ്. അതുകൊണ്ട് ഞാൻ അധികം ബന്ധം പുലർത്താറില്ല.

Dhyan Sreenivasan
Dhyan SreenivasanSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 August 2025, 1:13 pm IST

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഭീഷ്മർ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് പാലക്കാട് വച്ചു നടന്നു. തന്റെ അച്ഛന്റെ സുഹൃത്തുക്കളുമായി താൻ ബന്ധം പുലർത്താറില്ലെന്ന് ധ്യാൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഭീഷ്മറിന്റെ പൂജ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ധ്യാൻ.

"ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ അങ്കിളിനെ. അച്ഛന്റെ സുഹൃത്താണ്. അതുകൊണ്ട് ഞാൻ അധികം ബന്ധം പുലർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ആ ടെൻഷനിലാണ് ഞാൻ.

മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നുവെന്നും" ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെക്കുറിച്ചുള്ള ചോദ്യത്തോട് ധ്യാൻ പ്രതികരിച്ചില്ല. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കോമഡി ത്രില്ലർ ചിത്രമാണ് ഭീഷ്മർ എന്നും ധ്യാൻ പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, ദിവ്യ പിള്ള, ഷാജു ശ്രീധർ, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വള എന്ന ചിത്രമാണ് ധ്യാനിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ലുക്മാൻ, വിജയരാഘവൻ, രവീണ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

News Now

Summary

Cinema News: Dhyan Sreenivasan's new film Bheeshmar has started.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates