
'ഇത് കുറച്ച് കൂടി പോയി, ഇതൊക്കെ അണ്ണൻ പണ്ടേ വിട്ടതാ'; 'ടോക്സിക്കി'ലെ ഡയലോഗ് 'ഗോട്ടിൽ' നിന്ന് കോപ്പിയടിച്ചതോ ?, ചർച്ച
ഇപ്പോഴിതാ വിജയ് ചിത്രമായ ദ് ഗോട്ടും ടോക്‌സിക്കും തമ്മിലുള്ള കണക്ഷൻ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

യഷ് നായകനായെത്തുന്ന ചിത്രമാണ് 'ടോക്സിക്'. മലയാളി കൂടിയായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോക്സിക് ടീസറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വൻ ബഡ്ജറ്റിലൊരുങ്ങുന്ന ഒരു പക്കാ ആക്ഷൻ ചിത്രമായിരിക്കും ടോക്സിക് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.
ഇപ്പോഴിതാ വിജയ് ചിത്രമായ ദ് ഗോട്ടും ടോക്‌സിക്കും തമ്മിലുള്ള കണക്ഷൻ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ടോക്‌സികിന്റെ ടീസറിൽ യഷിന്റെ കഥാപാത്രം 'It's over when I say It's over' എന്ന് പറയുന്നുണ്ട്. ഇതേ ഡയലോഗ് തന്നെ വെങ്കട്ട് പ്രഭു സംവിധാനം ചെയ്തു വിജയ് നായകനായി എത്തിയ ഗോട്ടിലും കാണാം. സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ വിജയ്‌യുടെ ജീവൻ എന്ന കഥാപാത്രം സ്ക്രീനിലേക്ക് നോക്കി 'Game is over only when I say It's over' എന്ന് പറയുന്നുണ്ട്.
ഈ രണ്ട് ഡയലോഗും ഒന്നാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. വിജയ്‌യുടെ ഡയലോഗിനെ യഷ് കോപ്പിയടിച്ചു എന്നാണ് പലരും എക്സിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിന്റെ അവസാനം പുതിയ ലുക്കിലുള്ള യഷിനെ കാണാനാകും.
മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുക. ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രം ഒരുങ്ങുക. ചിത്രത്തിന്റെ കഥയ്ക്ക് ആഗോള സ്വഭാവമുള്ളതു കൊണ്ടാണ് ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
WHAT TO READ NEXT

വിജയ് ആരാധകർക്ക് സന്തോഷിക്കാം; 'ജന നായകൻ' എത്തുക ആ സ്പെഷ്യൽ ദിനത്തിൽ
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. യഷിനെ രണ്ട് ഗെറ്റപ്പിലായാണ് ടീസര്‍ അവതരിപ്പിക്കുന്നത്. മലയാളി താരം സുദേവ് നായരേയും ടീസറില്‍ കാണം. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Did Yash film Toxic copy dialogue from The Goat.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


