News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് നസ്രിയ നസിം. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷവും താരം സിനിമയിൽ സജീവമാണ്. എന്നാൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് താരം കൂടുതൽ സമയം ചെലവഴിക്കുന്നത്. സിനിമയിൽ നിരവധി സുഹൃത്തുക്കളുള്ള താരമാണ് നസ്രിയ. അവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോൽ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് നസ്രിയയുടെ പുതിയ ചിത്രമാണ്.
.jpg?w=640&auto=format%2Ccompress&fit=max)
തന്റെ പ്രിയപ്പെട്ട ഒരാൾക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ആ വ്യക്തി നസ്രിയയ്ക്ക് മാത്രമല്ല മലയാളികൾക്ക് ഒന്നടങ്കം പ്രിയപ്പെട്ട ആളാണ്. നടി ജ്യോതിർമയിക്കൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് താരം. ഷോർട്ട് ഹെയറിൽ കൂൾ ലുക്കിലാണ് ജ്യോതിർമയിയെ കാണുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ജ്യോതിർമയിയുടെ ലുക്കിനെ പ്രശംസിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിട്ടുണ്ട്.


മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ജ്യോതിർമയി. എന്നാൽ ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. 2015 ലാണ് സംവിധായകൻ അമൽ നീരദുമായി താരം വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയയിലും ആക്റ്റീവല്ല താരം. കുറച്ചു നാളുകൾക്ക് മുൻപ് തലമൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രം പങ്കുവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

