
'ധ്യാനിനെ വളരെ അപൂർവമായിട്ടാണ് നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്നത്; മുത്തിനെ കാണാനാണ് ഞാൻ വന്നത്'
ആ സിനിമ അത്രയും ഗംഭീരമാക്കിയതിൽ ആ നിർമാതാവിനും ഒരു പങ്കുണ്ട്.

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഭീഷ്മർ. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. നടൻ ദിലീപും ഓഡിയോ ലോഞ്ചിൽ അതിഥിയായെത്തി. ധ്യാൻ ശ്രീനിവാസനെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
ഈസ്റ്റ് കോസ്റ്റൻ വിജയൻ വിളിച്ചതു കൊണ്ടു മാത്രമല്ല, ധ്യാനിനെ കാണാൻ കൂടിയാണ് താൻ ചടങ്ങിനെത്തിയത് എന്ന് ദിലീപ് പറഞ്ഞു. "എല്ലാവർക്കും നമസ്കാരം, വലിയ സന്തോഷമുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയേട്ടൻ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഭീഷ്മർ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
എനിക്ക് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നായ എടുത്തു പറയേണ്ട സിനിമകളിലൊന്നാണ് മൈ ബോസ്. ആ സിനിമ അത്രയും ഗംഭീരമാക്കിയതിൽ ആ നിർമാതാവിനും ഒരു പങ്കുണ്ട്. എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ പരസ്യം ചെയ്ത സിനിമകളിൽ ഒന്നു കൂടിയാണ് മൈ ബോസ്. അത് ഈസ്റ്റ് കോസ്റ്റ് എന്ന ബാനറിൽ ഉണ്ടായ കാലം മുതൽ ശരിക്കും മാർക്കറ്റിങ് എങ്ങനെയാണെന്ന് നമ്മൾ കണ്ടുപഠിക്കേണ്ടതാണ്.
WHAT TO READ NEXT

'അതെന്റെ ഹൃദയം തകർത്തു; എ ആർ റഹ്മാൻ മതം മാറേണ്ടിയിരുന്നില്ല'
വിജയേട്ടന്, വിജയേട്ടന്റെ പ്രൊഡക്ട് എങ്ങനെയാണ് മാർക്കറ്റ് ചെയ്യേണ്ടത് എന്ന് നല്ല വ്യക്തമായ ധാരണയുള്ള ആളാണ്. അതുപോലെ കലയോട് ഒരുപാട് സ്നേഹമുള്ള കലാവാസനയുള്ള കവിതകൾ രചിക്കുന്ന ആളാണ്. വിജയേട്ടൻ എന്നും യൗവനത്തിൽ പ്രണയത്തിൽ മുങ്ങി നടക്കുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മനസിൽ ഒരുപാട് പ്രണയമുള്ള, അദ്ദേഹത്തിന്റെ വരികളാണെങ്കിലും അങ്ങനെയാണ്.
WHAT TO READ NEXT

കേരള സ്റ്റോറി; ഹർജികളില്‍ വാദം തീരുംവരെ റിലീസ് പാടില്ല: ഹൈക്കോടതി
ഇന്ന് ഇവിടെ വരാൻ കാരണം വിജയേട്ടൻ പറഞ്ഞതു കൊണ്ട് മാത്രമല്ല. ധ്യാനിനെ ഒക്കെ വളരെ അപൂർവമായിട്ടാണ് നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്നത്. മുത്തിനെ കാണാൻ വേണ്ടിയിട്ട് കൂടിയാണ് ഞാൻ വന്നത്. വലിയ സന്തോഷം. ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു".- ദിലീപ് പറഞ്ഞു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Actor Dileep praises Dhyan Sreenivasan in Bhishmar movie audio launch.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛനോട് അക്കാര്യത്തിൽ എതിർപ്പുണ്ട്, അങ്ങനെ നോക്കിയാൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും'; ചിരിപ്പിച്ച് ധ്യാൻ

'പൊട്ട സിനിമ ചെയ്താൽ ഞാൻ പൊട്ടനാണെന്നാ ഇവരുടെ വിചാരം; എന്റെ പടം ചെയ്ത് പണം വെളുപ്പിക്കേണ്ട ഗതികേട് ഇവിടുത്തെ ഏത് കോടീശ്വരനാ ഉള്ളത് ?'
