ദിലീഷ് പോത്തനും ചേതനും ഒന്നിച്ച ഹ്രസ്വചിത്രം; 'മിഡ്‌നൈറ്റ് റൺ' റിലീസ് ചെയ്തു 

രമ്യാ രാജാണ് മിഡ്‌നൈറ്റ് റൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്

വിഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:51 am IST

ദിലീഷ് പോത്തനും ചേതൻ ജയലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'മിഡ്‌നൈറ്റ് റൺ' റിലീസ് ചെയ്തു. മനുഷ്യനുമേൽ ഭയം എന്ന വികാരം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് കാണിക്കുന്ന ഹ്രസ്വചിത്രം മ്യൂസിക്247 എന്ന യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. 

രമ്യാ രാജാണ് മിഡ്‌നൈറ്റ് റൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ബി.ടി.അനിൽകുമാറിന്റേതാണ് കഥ. സതീഷ് എരിയലത്ത് ആണ് നിർമാണം. 

‌ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിംഗ് കിരൺ ദാസ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ശങ്കർ ശർമയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now