
'സല്മാന് ഖാന് ഗുണ്ട, കുടുംബം പ്രതികാരദാഹികള്‍; എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും'; സൂപ്പര്‍ താരത്തിനെതിരെ ദബാംഗ് സംവിധായകന്
ദബാംഗ് പതിനഞ്ച് വര്‍ഷം പിന്നിടുകയാണ്

സല്മാന് ഖാനും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് സംവിധായകന് അഭിനവ് കശ്യപ്. പ്രമുഖ സംവിധായകന് അനുരാഗ് കശ്യപിന്റെ സഹോദരന് കൂടിയായ അഭിനവ് സംവിധാനം ചെയ്ത ചിത്രമാണ് ദബാംഗ്. സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദബാംഗ് പതിനഞ്ച് വര്‍ഷം പിന്നിടുകയാണ്.
സല്‍മാന്റെ കുടുംബം പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള അവസരവും മറ്റ് പല സിനിമകള്‍ സംവിധാനം ചെയ്യാനുള്ള അവസരങ്ങളും തന്നില്‍ നിന്നും തട്ടിയകറ്റിയെന്നുമാണ് അഭിനവ് കശ്യപ് പറയുന്നത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അഭിനവ് കശ്യപിന്റെ പ്രതികരണം.
''സല്മാന് ഖാന് ഒന്നിലും ഇടപെടില്ല. അഭിനയത്തില്‍ പോലും താല്പര്യമില്ല. കഴിഞ്ഞ 25 വര്‍ഷമായി അങ്ങനെയാണ്. ജോലിക്ക് വരുന്നത് തന്നെ അനുഗ്രഹമായിട്ടാണ്. താരമായിരിക്കുന്നതിന്റെ അധികാരത്തിലാണ് അഭിനയത്തിലല്ല അദ്ദേഹത്തിന് താല്പര്യം. അയാള്‍ ഒരു ഗുണ്ടയാണ്. ദബാംഗിന് മുമ്പ് എനിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. സല്മാന് മര്യാദയില്ലാത്ത, വൃത്തികെട്ട മനുഷ്യനാണ്'' എന്നാണ് അഭിനവ് കശ്യപ് പറയുന്നത്.
സല്മാന് ഖാന്റെ കുടുംബത്തിന് ബോളിവുഡില്‍ വലിയ സ്വാധീനമുണ്ടെന്നും പലരുടേയും തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അഭിനവ് പറയുന്നുണ്ട്. തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ''അവര്‍ പ്രതികാരബുദ്ധിയുള്ളവരാണ്. എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. അവരെ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടെ പിന്നാലെ വരും'' എന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ സഹോദരന് അനുരാഗ് കശ്യപിന് 2003 ല്‍ തേരെ നാം ചെയ്യുന്ന സമയത്തും സമാന അനുഭവമുണ്ടായിട്ടുണ്ട്. ദബാംഗ് ചെയ്യുന്ന സമയത്ത് അനുരാഗ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അഭിനവ് പറയുന്നു. നേരത്തെ 2020ല്‍ തന്റെ കരിയര്‍ തകര്‍ത്തത് സല്മാന് ഖാന് ആണെന്ന് അഭിനവ് പറഞ്ഞിരുന്നു. ദബാംഗിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തത് സല്‍മാന്റെ സഹോദരന് അര്‍ബാസ് ഖാന് ആയിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Dabaang director Abhinav Kashyap calls Salman Khan a gunda. says his family will come after you if you disagrees with them.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ബിഗ് ബോസ് ഷോയ്ക്കിടെ സല്മാന് ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം

'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ


