സംവിധായകൻ ആദിക് രവിചന്ദ്രനും പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരായി; ചിത്രങ്ങൾ

ചെന്നൈയിൽ വച്ചു നടന്ന വിവാഹത്തിൽ സിനിമയിലെ സൂപ്പർതാരങ്ങൾ പങ്കെടുത്തു

ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:50 pm IST

തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരായി. ചെന്നൈയിൽ വച്ചു നടന്ന വിവാഹത്തിൽ സിനിമയിലെ സൂപ്പർതാരങ്ങൾ പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. 

ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് ഇത്. 2009ലാണ് ഐശ്വര്യ പ്രഭുവിന്റെ സഹോദരിയുടെ മകൻ കുനാലിനെ വിവാഹം കഴിക്കുന്നത്. വൈകാതെ ഇവർ വിവാഹമോചിതരായി. അതിനുശേഷം ബേക്കിങ്ങിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു ഐശ്വര്യ. കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്.

Story image
Story image

വിശാൽ നായകനായി എത്തിയ മാർക് ആന്റണിയാണ് അവസാനം പുറത്തിറങ്ങിയ ആദിക്കിന്റെ ചിത്രം. ഇത് സൂപ്പർഹിറ്റായി മാറിയിരുന്നു. വിവാഹത്തിൽ വിശാൽ, അജിത് കുമാർ, ദുൽഖർ സൽമാൻ, മണിരത്നം ലിസി തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. 

2015ൽ തൃഷ ഇല്ലാനാ നയൻതാര എന്ന സിനിമയിലൂടെയാണ് ആദിക് സംവിധാന രംഗത്തെത്തി. പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ആദിക്. 2024ൽ ഈ സിനിമ ആരംഭിച്ചേക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now