ഇൻ ഹരിഹർ നഗറിന്റെ തമിഴിൽ തോമസുകുട്ടിയായത് വിവേക്; അനുഭവം പങ്കുവച്ച് ആലപ്പി അഷ്റഫ്
ചിത്രം എംജിആർ നഗർ എന്ന പേരിൽ തമിഴിലൊരുക്കിയത് അഷ്റഫ് ആണ്
അന്തരിച്ച തമിഴ് നടൻ വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ഇൻ ഹരിഹർ നഗറിന്റെ തമിഴ് റീമേയ്ക്കിൽ വിവേകുമൊത്ത് പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് അഷ്റഫിന്റെ കുറിപ്പ്.
ചിത്രം എംജിആർ നഗർ എന്ന പേരിൽ തമിഴിലൊരുക്കിയത് അഷ്റഫ് ആണ്. മലയാളത്തിൽ അശോകൻ അവതരിപ്പിച്ച തോമസ്കുട്ടി എന്ന കഥാപാത്രത്തെയാണ് തമിഴിൽ വിവേക് അവതരിപ്പിച്ചത്. അസാമന്യ നർമ്മബോധമുള്ള കലാകാരനെന്നാണ് വിവേകിനെ അഷ്റഫ് വിശേഷിപ്പിച്ചിരിക്കുന്നത്.
ആലപ്പി അഷ്റഫ് പങ്കുവച്ച കുറിപ്പ്
''ഇൻ ഹരിഹർ നഗർ " എന്ന സിനിമ തമിഴിൽ "എംജിആർ നഗറിൽ" എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു.
അതിൽ നമ്മുടെ അശോകൻ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്.
പ്രിയ കലാകാരന് പ്രണാമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ
ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു



