'എനിക്കും സൗമ്യയ്ക്കും ഒരു മകനും മകളും ജനിച്ചു'; ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷത്തിൽ അരുൺ ​ഗോപി

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അരുൺ സന്തോഷം പങ്കുവച്ചത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:59 am IST

ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ അരുൺ ഗോപി. ഇന്ന് രാവിലെയാണ് അരുണിന്റെ ഭാര്യ സൗമ്യ ഒരു മകനും മകൾക്കും ജന്മം നൽകുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അരുൺ സന്തോഷം പങ്കുവച്ചത്. 

എനിക്കും സൗമ്യയ്ക്കും ഇന്ന് ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ജനിച്ചു. മനോഹരമായ ഈ ദിനത്തിന് ദൈവത്തിനോട് നന്ദി പറയുന്നു- എന്നാണ് അരുൺ ​ഗോപി കുറിച്ചത്. പോസ്റ്റിന് താഴെ അദ്ദേഹത്തിന് സ്നേഹാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

2019ലായിരുന്നു അരുണിന്റെയും സൗമ്യയുടെയും വിവാഹം. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയാണ് സൗമ്യ. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ ഗോപി സംവിധായകനാവുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ  ഇരുപത്തൊന്നാം നൂറ്റാണ്ടാണ് മറ്റൊരു ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now