
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20

News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ഇൻഡോർ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി20 അൽപ്പ സമയത്തിനുള്ളിൽ. ടോസ് നേടി വെസ്റ്റ് ഇൻഡീസ് ഇത്തവണയും ആദ്യം ബൗളിങ് എടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്. ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും കുല്‍ദീപ് യാദവിന് പകരം പ്രിന്‍സ് യാദവും ഇലവനിലെത്തി.
പരമ്പര 1-1ന് സമനിലയിൽ ആയതോടെ ആത്മവിശ്വാസം വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. പോരാട്ടം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയില്‍ 2-1 ന് മുന്നിലെത്താനാണ് ടീം ഇന്ത്യ ശ്രമിക്കുക.
രണ്ടാം മത്സരത്തില്‍ ഇരു ടീമിലെയും ബൗളര്‍മാര്‍ അടിവാങ്ങിയിരുന്നു. ഇരു ടീമും കൂടി 501 റണ്‍സാണ് അടിച്ചെടുത്തത്. ഇരു ടീമിലേയും ബാറ്റർമാർ ഫോമിലാണ്. സഞ്ജു സാംസണ് അടക്കം മുന്‍നിര ബാറ്റര്‍മാര്‍ മികച്ച ഫോമിലാണ് എന്നത് ഇന്ത്യക്ക് കരുത്താണ്.
WHAT TO READ NEXT

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം
രണ്ടാം ടി20യില്‍ 250 റണ്‍സ് പിന്തുടര്ന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വെസ്റ്റിന്‍ഡീസ്. ക്യാപ്റ്റന്‍ ഷായ് ഹോപ് ആണ് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, റോവ്മന്‍ പവല്‍ എന്നിവരും മികച്ച ഫോമിലാണ് എന്നതും വിന്‍ഡീസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ഇന്ത്യ പ്ലെയിങ് ഇലവന്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, നിതീഷ് റെഡ്ഡി, നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്.
WHAT TO READ NEXT

കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!
WHAT TO READ NEXT

'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!
Summary
India vs West Indies 3rd T20I: After the 501-run match in Ranchi, Shreyas Iyer’s India will be desperate to draw level in the series in Indore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


