'കഴിഞ്ഞു പോയ അസ്തമയത്തില്‍ നിരാശയില്ല, ഉദയത്തില്‍ പ്രത്യാശിക്കുന്നു'; വിധി ദിവസം അരുണ്‍ ഗോപിയുടെ കുറിപ്പ്

രാമലീല എന്ന സിനിമയുടെ സംവിധായകനാണ് അരുണ്‍ ഗോപി.

Arun Gopy with Dileep
Arun Gopy with Dileepഫെയ്സ്ബുക്ക്
Last Updated :8 December 2025, 10:25 am IST
Edited by :അബിന്‍ പൊന്നപ്പന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാനിരിക്കെ കുറിപ്പുമായി സംവിധായകന്‍ അരുണ്‍ ഗോപി. കഴിഞ്ഞു പോയ അസ്തമയത്തില്‍ എനിക്ക് നിരാശയില്ല. ഇന്നിന്റെ ഉദയത്തില്‍ ഞാന്‍ അത്രമേല്‍ പ്രത്യാശിക്കുന്നു എന്നാണ് അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ദിലീപ് നായകനായ രാമലീല എന്ന സിനിമയുടെ സംവിധായകനാണ് അരുണ്‍ ഗോപി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിരുന്നപ്പോഴാണ് രാമലീല റിലീസാകുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. അതേസമയം ചിത്രത്തിലെ ചില രംഗങ്ങളും ഡയലോഗുകളും പരോക്ഷമായി നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് സംസാരിക്കുന്നവയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ചില ഡയലോഗുകള്‍ ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന് പറയാതെ പറയുന്നവയാണെന്നായിരുന്നു വിമര്‍ശനം.

2017 ജൂലൈയിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അകത്താകുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ പിടിയിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. കേസില്‍ പത്ത് പ്രതികളാണുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജീഷ്, എച്ച് സലീം, പ്രദീപ്, ചാര്‍ളി തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.

2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

News Now

Summary

Director Arun Gopy pens a note amid actress attack case verdict. he is hopefull about a sunrise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates