
സിനിമാക്കാര്‍ക്ക് എംഡിഎംഎ വില്‍പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍; 15 ലക്ഷം രൂപ കണ്ടെടുത്തു
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് എക്‌സൈസിന് ലഭിച്ചിട്ടുള്ളത്.

കൊച്ചി: എംഡിഎംഎയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസിന്റെ പിടിയില്‍. കോട്ടയം സ്വദേശി അരുണ്‍ കെ നായരാണ് കാക്കനാട്ടുവച്ച് പിടിയിലായത്. ഇയാളില്‍നിന്ന് 38 ഗ്രാം എംഡിഎംഎയും 15 ലക്ഷം രൂപയും കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.
സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍പന നടത്തിയിരുന്ന പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് എക്‌സൈസിന് ലഭിച്ചിട്ടുള്ളത്. കാക്കനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചുകാലമായി അരുണ്‍ എംഡിഎംഎ വില്‍പന നടത്തിവരികയായിരുന്നു. രണ്ടു ദിവസത്തെ ഇടവേളയില്‍ ഏതാണ്ട് 500 ഗ്രാമോളം എംഡിഎംഎ ആണ് സാധാരണയായി ഇയാള്‍ വില്‍ക്കാറുള്ളതെന്നാണ് വിവരം.
ഗ്രാമിന് 3000 രൂപ നിരക്കിലായിരുന്നു വില്‍പന. കാക്കനാട് മേഖലയിലുള്ള ഐടി പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കള്‍. കോഴിക്കോട് സ്വദേശിയായ ഉബൈദ് എന്നയാളാണ് അരുണ്‍ നായര്‍ക്ക് ആവശ്യമുള്ള സമയത്ത് എംഡിഎംഎ എത്തിച്ചുനല്‍കുന്നതെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും ആരൊക്കെയാണ് ഇയാളില്‍ നിന്ന് എംഡിഎംഎ വാങ്ങിയത്, ആരില്‍ നിന്നൊക്കെയാണ് ലഭിച്ചത് തുടങ്ങിയിട്ടുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Fashion Photographer Arrested with MDMA in Excise Raid
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഏജന്റിനെകൊണ്ട് പരാതി കൊടുപ്പിച്ച് കൈക്കൂലി വാങ്ങി, കോര്പ്പറേഷന് ഓവര്‍സിയറും ഏജന്റും പിടിയില്‍

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍
