
'മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും, എന്തായാലും സമയം എടുക്കും'; രണ്ടാം ഭാഗത്തേക്കുറിച്ച് ബേസിൽ ജോസഫ്
മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കുമെന്നും ബേസിൽ വ്യക്തമാക്കി
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായി നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളി ലോക ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ സീക്വലിനെക്കുറിച്ച് ബേസിൽ തന്നെ തുറന്നു സംസാരിച്ചിരിക്കുകയാണ്. ബിഗ് ബജറ്റിലായിരിക്കും ചിത്രം ഒരുക്കുക എന്നാണ് താരം പറഞ്ഞത്. മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കുമെന്നും ബേസിൽ വ്യക്തമാക്കി.
ഉറപ്പായും മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും- ബേസിൽ പറഞ്ഞു. നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ വ്യക്തമാക്കി.
രണ്ടാം ഭാഗത്തിലെ വില്ലൻ ആരായിരിക്കും എന്ന ചോദ്യത്തിന് സ്ക്രിപ്റ്റ് എഴുതി വരുമ്പോഴേ അത് മനസിലാക്കാൻ പറ്റൂ എന്ന് ബേസിൽ പറഞ്ഞു. എന്തായാലും സമയം എടുക്കും. ജനങ്ങൾ രണ്ടാം ഭഗത്തിന് വലിയ എക്സ്പെറ്റേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹമെന്നും താരം പറഞ്ഞു. പുതിയ ചിത്രം പൂക്കാലത്തിന്റെ പ്രമോഷൻ ചടങ്ങിനിടെയാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
