കുട്ടികളെ വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ എന്നാണ് ജിയോ ബേബി പറഞ്ഞത്‌  

ജിയോ ബേബി
Last Updated :20 January 2024, 9:07 am IST

News Now

അധ്യാപകൻ നുള്ളിയതായി പൊലീസിൽ പരാതി നൽകിയ വിദ്യാർത്ഥിയേയും രക്ഷിതാക്കളേയും അഭിനന്ദിച്ച് സംവിധായകൻ ജിയോ ബേബി. കുട്ടികളെ വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ എന്നാണ് വാർത്ത പങ്കുവച്ച് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. 

"തല്ലുന്ന, നുള്ളുന്ന, വാക്കുക്കൾ കൊണ്ട് വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ... കുട്ടിക്കും രക്ഷിതാക്കൾക്കും അഭിവാദ്യങ്ങൾ," എന്നാണ് സംഭവത്തിൽ ജിയോ ബേബി എഴുതിയത്.

തൊടുപുഴ മുട്ടത്ത് ആറാം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസില്‍ വെച്ച് അധ്യാപകന്‍ നുള്ളിയത്. കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞതിനെ തുടർന്ന് മുട്ടം പൊലീസില്‍ അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. അധ്യാപകനും രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates