
News Now
'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പാക്കപ്പ് ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ വിഡിയോ ആണ് ശ്രദ്ധനേടുന്നത്.
ഒരുപാട് വലിയ തരത്തിലുള്ള സീക്വന്സുകള് ഉള്ള സിനിമയായിരുന്നു 'മലൈക്കോട്ടൈ വാലിബന്' എന്നും ഏറെ ശ്രമകരമായാണ് ചിത്രം പൂർത്തിയാക്കിയത് എന്നുമാണ് വിഡിയോയിൽ ലിജോ പറയുന്നത്. ഒരുപാട് വലിയ തരത്തിലുള്ള സീക്വന്സുകള് ഉള്ള, നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന് ബുദ്ധിമുട്ട് ഉള്ള തരത്തിലുള്ള സീക്വന്സുകളുള്ള ഒരു സിനിമ ആയിരുന്നു നമ്മുടെ സിനിമ. പ്രത്യേകിച്ച് രാജസ്ഥാന് പോലെ ഒരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്ത് എടുക്കുക എന്നത്. അപ്പോള് അത് വിജയകരമായി പൂര്ത്തിയാക്കിയതായി ഞാന് ഇവിടെ പറഞ്ഞുകൊള്ളട്ടെ. എല്ലാവര്ക്കും നന്ദി. ഓരോ വിഭാഗങ്ങളെയും എടുത്തുപറയുന്നില്ല. പ്രശ്നങ്ങള് ഇല്ലാതിരുന്നു എന്നല്ല. പക്ഷേ അതെല്ലാം നമ്മള് തരണം ചെയ്ത് ഷെഡ്യൂള് തീര്ന്നു എന്നതിലാണ് നമ്മളെല്ലാവരും സന്തോഷിക്കുന്നത്.- ലിജോ ജോസ് പറഞ്ഞു.
#LJP's words at #MalaikottaiVaaliban Schedule Packup Moment #Mohanlal @Mohanlal pic.twitter.com/GfULOrnk5E
â Mohanlal Fans Club (@MohanlalMFC) April 5, 2023
ഇവിടെ വന്നതിനുശേഷം തന്റെ ഹിന്ദി മെച്ചപ്പെട്ടു എന്നു പറഞ്ഞ സംവിധായകൻ ഹിന്ദിയിൽ അണിയറ പ്രവർത്തകരോട് നന്ദി പറയുകയും ചെയ്തു. സബ് കേലിയെ ഏക് ബഡാ ബഡാ ശുക്രിയ ഔര് ധന്യവാദ്.- എന്നാണ് ലിജോ പറഞ്ഞത്. ചെന്നൈയിൽ ചെറിയ ഷെഡ്യൂൾ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ സംവിധാനം ചെയ്യുന്ന ഏറ്റവും മുതൽമുടക്കേറിയ ചിത്രം കൂടിയാണ്. ഗുസ്തിയ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് ഉള്ളത്. ജോണ് ആന്ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


