
News Now
നിയന്ത്രണംവിട്ട കാര് ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള് മരിച്ചു; സംഭവം പഞ്ചാബില്

ഡേറ്റ വേണ്ടാത്തവര്ക്ക് വോയ്സ് മാത്രം; പുതിയ റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് എയര്ടെല്

ഡല്ഹിയില് പ്രതിഷേധക്കാരെ മര്ദിച്ച സംഭവം: 10 കേസ് രജിസ്റ്റര് ചെയ്ത് പൊലീസ്, 5 പേര് അറസ്റ്റില്

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

കൊച്ചി: ചലച്ചിത്ര സംവിധായകന് വത്സന് കണ്ണേത്ത് അന്തരിച്ചു. 73 വയസായിരുന്നു. 1985-ല് റിലീസ് ചെയ്ത 'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എറണാകുളം പുത്തന്കുരിശ് സ്വദേശിയാണ്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
എസ് എല് പുരം സദാനന്ദന്റെ രചനയില് വത്സന് സംവിധാനം ചെയ്ത 'എന്റെ നന്ദിനിക്കുട്ടി'യില് പ്രേംനസീര്, വേണു നാഗവള്ളി, ശങ്കരാടി, ഇന്നസെന്റ്, സത്യകല, ജലജ, കവിയൂര് പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്. ഒഎന്വി - രവീന്ദ്രന് ടീമിന്റെ പ്രശസ്തമായ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം ഈ സിനിമയിലാണ്.
പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് പഠനം പൂര്ത്തിയാക്കിയ വത്സന്, എഴുപതുകളില് തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയില്, നിര്മാതാവും സംവിധായകനുമായ പി സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. എം കൃഷ്ണന് നായര്, ശശികുമാര്, എ ഭീംസിങ്, പി എന് സുന്ദരം, തോപ്പില് ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴില് അമ്പതോളം സിനിമകളില് സംവിധാന സഹായിയായിരുന്നു.
WHAT TO READ NEXT

കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു
അടൂര് ഭാസി സംവിധാനം ചെയ്ത 'ആദ്യപാഠ'ത്തിന്റെ സഹസംവിധായകനായിരുന്നു. സംവിധായകന് മോഹന്റെ ആദ്യകാല ചിത്രങ്ങളില് മുഖ്യ സഹസംവിധായകനായി പ്രവര്ത്തിച്ചിട്ടുണ്ട്. നടനും നിര്മ്മാതാവുമായ ഇന്നസെന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം വിവിധ ചലച്ചിത്ര സംരംഭങ്ങളില് പങ്കാളിയായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



