
ശബരിമലയിൽ ദർശനം നടത്തി വിഘ്നേഷ് ശിവൻ; ചിത്രങ്ങൾ
സ്വാമി ശരണം എന്നാണ് ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചത്
ചിത്രം: ഇൻസ്റ്റഗ്രാം
Last Updated :20 January 2024, 8:57 am IST
ശബരിമലയിൽ ദർശനം നടത്തി തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. ശബരിമലയിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം ആരാധകർക്ക് പൊങ്കൽ ആശംസിച്ചത്. പ്രാർത്ഥനയും നല്ലതും എല്ലാവർക്കും ആശംസിക്കുന്നു, സ്വാമി ശരണം എന്നാണ് ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചത്.
മകരജ്യോതി ദർശനത്തിനായാണ് വിഘ്നേഷ് സന്നിധാനത്തെത്തിയത്. 2020ലും മകരവിളക്ക് ദിനത്തിൽ അദ്ദേഹം ശബരിമലയിൽ എത്തിയിരുന്നു. നടൻ ജയറാമും ഇന്ന് ശബരിമലയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം ബോളിവുഡ് നടൻ അജയ് ദേവ്ഗണും ശബരിമലയിൽ ദർശനം നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



