'17 വർഷമായി സിനിമയിലെത്തിയിട്ട്; ഇത്രയും സ്ട്രെസ് ഫ്രീയായി, ടെൻഷനില്ലാതെ ഇതിന് മുൻപ് ഞാൻ സിനിമ ചെയ്തിട്ടില്ല'; 'ഖലീഫ'യെക്കുറിച്ച് വൈശാഖ്
ഞാൻ സിനിമയിലെത്തിയിട്ട് 16-17 വർഷമായി.

മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഖലീഫ'. വൈശാഖ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്നതു കൊണ്ട് 'ഖലീഫ' തീർച്ചയായും ആഘോഷിക്കാനുള്ള ഒരു സിനിമയായിരിക്കും എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്.
ഒരു പാക്ക്അപ്പ് പാർട്ടിയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഖലീഫയെക്കുറിച്ച് വൈശാഖ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ കരിയറിലെ ഏറ്റവും സമാധാനത്തോടെ ചെയ്ത് തീർത്ത സിനിമയാണ് ഖലീഫ എന്നാണ് വൈശാഖ് പറഞ്ഞത്.
"എന്താണ് പറയേണ്ടത്, എങ്ങനെയാണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല. ഞാൻ സിനിമയിലെത്തിയിട്ട് 16-17 വർഷമായി. ഇത്രയും സ്ട്രെസ് ഫ്രീയായിട്ട് ടെൻഷനില്ലാതെ വളരെയധികം ആസ്വദിച്ച് ഇതിന് മുൻപ് ഞാനൊരു സിനിമ ചെയ്തിട്ടില്ല. ഇത്രയും മികച്ച ടീമിനെ സമ്മാനിച്ച ജിനുവിന് നന്ദി. അടിപൊളിയായിരുന്നു.
അത്രയും ഗംഭീര ഫിലിമായിരുന്നു. ഞാൻ ആഗ്രഹിച്ചതിനേക്കാളും പെർഫെക്ഷനോടെ ചിത്രം ചെയ്യാൻ പറ്റി. എനിക്ക് നൂറ് ശതമാനവും ഉറപ്പിച്ച് പറയാൻ പറ്റും, കുറച്ച് വർഷം കഴിയുമ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച നിർമാതാക്കളുടെ കൂട്ടത്തിൽ ജിനു വി എബ്രഹാമും ഉണ്ടാകുമെന്ന്".- വൈശാഖ് പറഞ്ഞു.
ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ഖലീഫ തിയറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ഖലീഫ ഒരുങ്ങുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Director Vysakh talks about his upcoming movie Khalifa.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





